scorecardresearch
Latest News

തോമസ് ചാണ്ടിക്കെതിരായ വിജിലൻസ് അന്വേഷണ ഫയൽ ഡയറക്ടർ മടക്കി

മാര്‍ത്താണ്ഡം കായല്‍ മണ്ണിട്ട് നികത്തി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മിച്ചുവെന്നാണ് ആരോപണം

Loknadh behra, cpim central committee, cpm, ബെഹ്റയെ മാറ്റണമെന്ന് സിപിഎം, ഡിജിപിയെ മാറ്റണമെന്ന് സിപിഎം

തിരുവനന്തപുരം: കായൽ കയ്യേറ്റ കേസിൽ തോമസ് ചാണ്ടിക്കെതിരായ വിജിലൻസ് അന്വേഷണ ഫയൽ ഡയറക്ടർ ലോക്നാഥ് ബെഹ്റ തിരിച്ചയച്ചു. റിപ്പോർട്ട് പൂർണ്ണമല്ലെന്നും അന്വേഷണം തുടരാനും വിജിലൻസ് ഡയറക്ടർ നിർദേശം നൽകിയിട്ടുണ്ട്. വിജിലൻസ് റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കാനിരിക്കെയാണ് ഡയറക്ടറുടെ നടപടി. ഈ സാഹചര്യത്തിൽ അന്വേഷണത്തിന് വിജിലൻസ് സമയം നീട്ടി ചോദിച്ചേക്കും.

മാര്‍ത്താണ്ഡം കായല്‍ മണ്ണിട്ട് നികത്തി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മിച്ചുവെന്നാണ് ആരോപണം. അനധികൃതമായി സര്‍ക്കാര്‍ പണം ഉപയോഗിച്ച് റോഡ് നിര്‍മിച്ചുവെന്നും ഇത് മൂലം 65 ലക്ഷം രൂപയുടെ നഷ്ടം സര്‍ക്കാര്‍ ഖജനാവിന് സംഭവിച്ചുവെന്നുമാണ് പരാതി.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Lake encroachment case file rejected by vigilance director