/indian-express-malayalam/media/media_files/uploads/2021/09/lady-died-in-elephant-attack-at-idukki-561087.jpg)
കാട്ടാന ആക്രമണം നടന്ന പ്രദേശം Photo: Screengrab
ഇടുക്കി: ആനയിറങ്കലിന് സമീപം ശങ്കരപാണ്ഡ്യമെട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ചട്ടമൂന്നാര്‍ സ്വദേശി മഹേന്ദ്ര കുമാറിന്റെ ഭാര്യ വിജിയാണ് മരിച്ചത്. 36 വയസായിരുന്നു. ഇരുവരും മധുരയിലുള്ള ബന്ധു വീട്ടില്‍ പോയി മടങ്ങി വരുന്നതിനിടെ പുലര്‍ച്ച അഞ്ചരയോടെയായിരുന്നു സംഭവം.
ബൈക്കിലെത്തിയ ദമ്പതികള്‍ വഴിയിലുണ്ടായിരുന്ന ആനയുടെ മുന്നില്‍ പെടുകയായിരുന്നു. മഹേന്ദ്ര കുമാര്‍ ആനയെ കണ്ടയുടന്‍ ബൈക്ക് തിരിച്ച് രക്ഷപെടാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. ഇരുവരും ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും വിജിയെ കാട്ടാന ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു.
ചട്ടമൂന്നാറില്‍ തോട്ടം തൊഴിലാളികളാണ് ഇരുവരുമെന്നാണ് വിവരം. പ്രദേശത്ത് ആനയിറങ്ങാറുള്ളതായി സമീപവാസികള്‍ പറയുന്നു. കൊല്ലപ്പെട്ട വിജിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Also Read: ബിജെപിയുടെ യഥാര്‍ത്ഥ സ്വഭാവം മനസിലാക്കണം; കത്തോലിക്ക സഭയോട് പ്രകാശ് കാരാട്ട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us