തിരുവനന്തപുരം: ശബരിമല ദർശനത്തിനെത്തിയ ഭക്ത കുഴഞ്ഞുവീണ് മരിച്ചു. ആന്ധ്ര സംസ്ഥാനത്ത് നിന്നും വന്ന ചന്ദ്രകാന്തം(50) ആണ് മരിച്ചത്. അപ്പാച്ചിമേട്ടിൽ വച്ചായിരുന്നു സംഭവം. ആന്ധ്രയിലെ വിശാഖപട്ടണം സ്വദേശിനിയാണ്. മല കയറുന്നതിനിടെ ഉണ്ടായ ഹൃദയസ്തംഭനമാണ് മരണകാരണം എന്നാണ് പ്രാഥമിക വിവരം.

അതേസമയം ശബരിമലയിൽ കർശന നിയന്ത്രണങ്ങൾ തുടരുകയാണ്. കനത്ത പൊലീസ് നിയന്ത്രണത്തിലാണ് ശബരിമല ഇപ്പോഴുളളത്. ഡ്രോൺ അടക്കമുളള ഉപകരണങ്ങളാണ് പൊലീസ് നിരീക്ഷണത്തിനായി ഉപയോഗിക്കുന്നത്. അതേസമയം ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധം ഹർത്തിലാലിലേക്ക് മാറിയെങ്കിലും ശബരിമലയിലെ തിരക്കിനെ ഇത് ബാധിച്ചില്ല.

ആയിരക്കണക്കിന് ആളുകളാണ് ഇന്ന് മാത്രം ശബരിമലയിലേക്ക് എത്തിയത്. രാവിലെ ദർശനം തൊഴാനായി ഭക്തരുടെ നീണ്ട നിര തന്നെ സന്നിധാനത്ത് ഉണ്ടായിരുന്നു. എന്നാൽ ഭക്തർക്ക് ഇവിടെ തങ്ങാനാവില്ല. അസ്വാഭാവിക സാഹചര്യങ്ങൾ ഒഴിവാക്കാനായി പൊലീസ് മുൻകരുതലുകൾ സ്വീകരിക്കുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.