കൊച്ചി: നോട്ട് ക്ഷാമം രൂക്ഷമായതോടെ മലയാളികൾ ആശങ്കയിൽ. വിഷുവും ഈസ്റ്ററും ആഘോഷിക്കാൻ കൈയ്യിൽ പണമില്ലാത്ത അവസ്ഥയിലാണ് മലയാളികൾ. ദൈനംദിന ചിലവുകൾ നടത്താൻ പോലും മലയാളികളുടെ പണം ഇല്ല. ബാങ്ക് അക്കൗണ്ടിൽ പണമുണ്ടായിട്ടും ഇത് കൈയ്യിൽ കിട്ടാത്ത സ്ഥിതിയാണ്. റിസർവ് ബാങ്കിൽ നിന്ന് പണം ലഭിക്കാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. എസ്ബിഐയോട് സര്‍ക്കാര്‍ ഇന്നലെ ആവശ്യപ്പെട്ടത് 174 കോടി രൂപയായിരുന്നു. എന്നാല്‍ ലഭിച്ചതാകട്ടെ വെറും 51 കോടി രൂപമാത്രമാണ്. പ്രതിദിനം 60-70 കോടി രൂപയുടെ കുറവാണ് സംസ്ഥാനത്തെ ട്രഷറികളിലുളളത്.

വിനിമയത്തിലൂടെ കൈമാറുന്ന പണം മാത്രമാണ് ഇപ്പോൾ ബാങ്കുകളിൽ ഉള്ളത്. നോട്ട് ക്ഷാമം രൂക്ഷമായതോടെ നിക്ഷേപകർ കൂട്ടത്തോടെ പണം പിൻവലിക്കാൻ തുടങ്ങിയത് പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കി. സംസ്ഥാനത്തെ മിക്ക എടിഎമ്മുകളും കാലിയാണ്. കേരളത്തിലെ മാത്രം പ്രതിസന്ധില്ല ഇത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഇത് തന്നെയാണ് അവസ്ഥ.തുണിക്കടകളിലും പച്ചക്കറി വിപണികളിലും കച്ചവടം കുറഞ്ഞെന്നാണ് കച്ചവടക്കാർ പറയുന്നത്. മത്സ്യ, മാംസ മാര്‍ക്കറ്റുകളെയും നോട്ട് ക്ഷാമം സാരമായി ബാധിച്ചു. വേനലവധിയില്‍ യാത്രകളും ആഘോഷങ്ങളും ആസൂത്രണം ചെയ്തിരുന്നവരും എല്ലാം വെട്ടിച്ചുരുക്കി. വരും ദിവസങ്ങള്‍ നീണ്ട അവധിയുടേതാണ്. ഇതില്‍ ശനിയാഴ്ച മാത്രമാണ് പ്രവര്‍ത്തി ദിനം.

വിഷു, ഈസ്റ്റർ വിപണിയിലാണ് പ്രതിസന്ധി അതിരൂക്ഷം. മികച്ച കച്ചവടം പ്രതീക്ഷിച്ച് പണം ഇറക്കിയ കച്ചവടക്കാർ കാഴ്ചക്കാരായി ഇരിക്കുകയാണ്. പച്ചക്കറി വിൽപ്പനയിലാണ് ഇത് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. സംസ്ഥനത്ത് ശമ്പള വിതരണവും പെൻവിതണവും ഇപ്പോഴും പൂർത്തിയായിട്ടില്ല. പ്രതിസന്ധി മറികടക്കാൻ ധനമന്ത്രി പുതിയ നിർദ്ധേശം മുന്നോട്ട് വെച്ചിട്ടുണ്ടെങ്കിലും ഇത് എത്ര കണ്ട് പ്രായോഗികമാകുമെന്ന് ഇന്ന് അറിയാം

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ