Latest News

മിനിമം കൂലി നിയമം നടപ്പിലാക്കണം; കിറ്റെക്സിനു നൽകിയ നോട്ടീസിൽനിന്ന് തൊഴിൽ വകുപ്പ് പിന്മാറി

കിഴക്കമ്പലത്തെ കിറ്റെക്സിൽ പരിശോധന നടത്തിയപ്പോഴാണ് തൊഴിലാളികൾക്ക് പരിഷ്കരിച്ച മിനിമം കൂലി നൽകുന്നില്ലെന്ന് കണ്ടെത്തിയത്

kitex, kitex garments, sabu m jacob, twenty 20, twenty 20 kizhakkambalam, kitex new projects, ie malalayalam

കൊച്ചി: പരിഷ്കരിച്ച മിനിമം കൂലി നിയമം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കിറ്റെക്സിനു നൽകിയ നോട്ടീസിൽനിന്നു തൊഴിൽ വകുപ്പ് പിന്മാറി. ജൂണ്‍ മുപ്പതിനാണ് പെരുമ്പാവൂര്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ പുതുക്കിയ മിനിമം കൂലി നടപ്പിലാക്കുന്നില്ലെന്ന് കാണിച്ച് കിറ്റെക്‌സിന് നോട്ടീസ് നല്‍കിയത്. കിഴക്കമ്പലത്തെ കിറ്റെക്സിൽ പരിശോധന നടത്തിയപ്പോഴാണ് തൊഴിലാളികൾക്ക് പരിഷ്കരിച്ച മിനിമം കൂലി നൽകുന്നില്ലെന്ന് കണ്ടെത്തിയത്.

തൊഴിൽ വകുപ്പിന്റെ നടപടി കോടതിയലക്ഷ്യമാണെന്നും ഈ ഉത്തരവ് 2021 മാര്‍ച്ച് മാസത്തില്‍ ഇടക്കാല ഉത്തരവിലൂടെ ഹൈക്കോടതി സ്‌റ്റേ ചെയ്തതാണെന്നും കാണിച്ച് കിറ്റക്‌സിന്റെ വക്കീല്‍ നോട്ടീസ് അയച്ചു. ഇതിനു പിന്നാലെയാണ് തൊഴിൽ വകുപ്പ് നോട്ടീസ് മരവിപ്പിച്ചതായി ജില്ലാ ലേബർ ഓഫീസർ അറിയിച്ചത്.

Read More: കിറ്റെക്സിനോട് സർക്കാർ പ്രതികാരം തീർക്കുന്നു; കോവിഡ് കണക്ക് മറച്ചുവച്ചാൽ ഒന്നാമതാകില്ല: കെ. സുരേന്ദ്രൻ

അതേസമയം, കിറ്റെക്സ് ഗ്രൂപ്പിന്‍റെ പുതിയ സംരംഭത്തിനായി ഒമ്പത് സംസ്ഥാനങ്ങളുമായുള്ള ചർച്ച തുടരുകയാണെന്ന് എംഡി സാബു എം ജേക്കബ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കഴിഞ്ഞവര്‍ഷം ജനുവരില്‍ കൊച്ചിയില്‍ നടന്ന അസെന്‍ഡ് ആഗോള നിക്ഷേപക സംഗമത്തില്‍ സംസ്ഥാന സര്‍ക്കാരുമായി ഒപ്പുവച്ച 3,500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയില്‍നിന്നു പിന്മാറുന്നതായി കിറ്റെക്‌സ് ചെയര്‍മാന്‍ സാബു ജേക്കബ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടര്‍ച്ചയായി നടത്തുന്ന പരിശോധനകളില്‍ പ്രതിഷേധിച്ചാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Labour department stay back from notice issued to kitex527070

Next Story
ബെവ്കോ ഔട്ട്ലെറ്റുകൾക്ക് മുന്നിലെ തിരക്ക്: ഉത്തരവാദികൾക്കെതിരെ എന്ത് നടപടി സ്വീകരിച്ചെന്ന് കോടതിBevco, Kerala Bars, Bar reopening, Bevco outlets reopening, Kerala Lockdown Restrictions, Kerala Lockdown Restrictions relaxations, ലോക്ക്ഡൗൺ ഇളവ്, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com