അധികാരഭ്രാന്തനാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം വേദനിപ്പിച്ചു: കെ.വി.തോമസ്

പാര്‍ട്ടി വാഗ്‌ദാനം ചെയ്ത പദവികളൊന്നും നല്‍കാതെ കറിവേപ്പില പോലെ എടുത്തെറിഞ്ഞപ്പോള്‍ വിഷമമുണ്ടായി

KV Thomas, കെവി തോമസ്, congress, കോണ്‍ഗ്രസ്, ie malayalam, ഐഇ മലയാളം

കൊച്ചി: സീറ്റിന് വേണ്ടി നേതൃത്വത്തിന് മുന്നിൽ ഇനി പോകില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി.തോമസ്. താൻ ഒരിക്കലും അസംതൃപ്തി കാണിച്ചിട്ടില്ലെന്നും എല്ലായ്പ്പോഴും സംതൃപ്തനാണെന്നും കെ.വി.തോമസ് പഞ്ഞു. മനഃപൂർവ്വം അവഗണിക്കുന്നു, അപമാനിക്കുന്നു എന്ന കുറച്ച് വേദനകളാണ് തനിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞതായി മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

“അധികാരഭ്രാന്തനാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് ഏറെ വേദനിപ്പിച്ചത്. മറ്റുപാര്‍ട്ടിക്കാരല്ല എന്നെ അപമാനിച്ചത്. പാര്‍ട്ടിക്കുള്ളിലെ ചില ആളുകള്‍ തന്നെയാണ്. പാര്‍ട്ടി വിടുന്നതിനെ കുറിച്ച് ആലോചിച്ചിട്ടേയില്ല. കുറച്ചുകൂടി മാന്യതയോടുകൂടി നേതൃത്വത്തിന് എന്നോട് പെരുമാറാമായിരുന്നു. പാര്‍ട്ടി വാഗ്‌ദാനം ചെയ്ത പദവികളൊന്നും നല്‍കാതെ കറിവേപ്പില പോലെ എടുത്തെറിഞ്ഞപ്പോള്‍ വിഷമമുണ്ടായി,” കെ.വി തോമസ് വ്യക്തമാക്കി.

Also Read: വീണ്ടും നിയന്ത്രണങ്ങൾ, കാൽലക്ഷത്തോളം പൊലീസിനെ വിന്യസിക്കും; ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി

താന്‍ പാര്‍ട്ടിയില്‍ സമ്മര്‍ദം ചെലുത്തുന്നുവെന്ന വാര്‍ത്ത വിഷമിപ്പിച്ചു. എന്റെ മകളെ ഇതിലേക്ക് വലിച്ചിഴക്കേണ്ടിയിരുന്നില്ല. സൈബര്‍ ആക്രമണം ഉണ്ടായി. കുടുംബത്തെ ഉള്‍പ്പടെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴച്ചു. ഇനി ഒരു മത്സരത്തിന് ആഗ്രഹിക്കുന്നില്ലെന്നും മനഃസമാധാനത്തോടുകൂടി പോകണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

Also Read: ജോബിയുടെ വിരലടയാളം കുടുക്കുമെന്ന് ഭയം; സുഹൃത്തിനെ കൊന്നത് തെളിവ് ലഭിക്കാതിരിക്കാൻ

കോൺഗ്രസ് വിടുമെന്ന അഭ്യൂഹങ്ങൾക്ക് കെ.വി.തോമസ് നേരത്തെ അവസാനമിട്ടിരുന്നു. തന്നെ കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി നേരിട്ട് ഫോണിൽ വിളിച്ച് സംസാരിച്ചുവെന്നും അവർ പറഞ്ഞ പ്രകാരം പാർട്ടി ദേശീയ നേതാക്കളെ കാണുമെന്നും മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ.വി.തോമസ് പറഞ്ഞിരുന്നു. കെപിസിസി വർക്കിങ് പ്രസിഡന്റ് സ്ഥാനം വേണ്ടെന്ന് കെ.വി.തോമസ് നേരത്തെ പരസ്യ നിലപാടെടുത്തിരുന്നു. പിന്നാലെ തോമസിനെ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ എൽഡിഎഫിലേക്ക് സ്വാഗതം ചെയ്തിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kv thomas about congress and his future

Next Story
ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിച്ചത് എറണാകുളത്ത്; എല്ലാ ജില്ലകളിലും നൂറിലധികം പുതിയ രോഗികൾCovid Numbers Kerala, കേരളത്തിലെ കോവിഡ് കണക്കുകൾ, Covid Positive Numbers , കോവിഡ് പോസിറ്റീവ് കേസുകൾ, Covid 19, കോവിഡ് 19, Pinarayi Vijayan Press Meet, പിണറായി വിജയന്റെ വാർത്താസമ്മേളനം, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com