തളിപ്പറമ്പ്: മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും തളിപ്പറമ്പ് മുന്‍ നഗരസഭ ചെയർമാനുമായിരുന്ന കെ.വി.മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ (84) നിര്യാതനായി. ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്നു. സർ സയ്യിദ് കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന സിഡിഎംഇ ജനറൽ സെക്രട്ടറിയുമാണ്. എംഎസ്എഫിന്റെ പ്രഥമ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു.

നാളെ രാവിലെ എട്ട് വരെ തളിപ്പറമ്പ് ഫാറൂഖ് നഗറിലെ വീട്ടിൽ പൊതുദർശനം. എട്ട് മുതൽ 11 വരെ സയിദ് നഗർ പള്ളിയിലും പൊതുദർശനം. തുടര്‍ന്ന് തളിപ്പറമ്പ് വലിയ ജമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ