കുറ്റിപ്പുറം: കേന്ദ്ര-സംസ്ഥാന ആഭ്യന്തര വകുപ്പുകളെ ഞെട്ടിച്ച് കുറ്റിപ്പുറത്ത് വീണ്ടും സൈന്യത്തിന്റെ ആയുധ സാമഗ്രികൾ കണ്ടെത്തി. കുറ്റിപ്പുറം പാലത്തിന് താഴെ പുഴയിൽ ചാക്കിൽ കെട്ടിത്താഴ്ത്തിയ നിലയിലാണ് വെടിയുണ്ടകൾ കണ്ടെത്തിയത്. ഇതിൽ കുഴിബോംബുകളും കണ്ടെത്തി.
പൊലീസ് നടത്തിയ പരിശോധനയിൽ ഇത് ഇന്ത്യൻ സൈന്യം ഉപയോഗിച്ചിരുന്ന എസ്എൽആർ വിഭാഗത്തിൽ പെടുന്ന വെടിയുണ്ടകളാണെന്ന് മനസിലാക്കി. കഴിഞ്ഞ ദിവസം ഇതിന് സമീപത്തായി മൈനുകളും കണ്ടെത്തിയിരുന്നു. എന്നാൽ ഇന്ന് കണ്ടെത്തിയ കുഴിബോംബുകളും ഇതിന് സമാനമാണോയെന്ന് വ്യക്തമായിട്ടില്ല.
ഇതോടെ കേസിന്റെ ഗൗരവം വർദ്ധിച്ചു. ഇതോടെ കുറ്റിപ്പുറത്തേക്ക് കേന്ദ്ര അന്വേഷണ സംഘങ്ങൾ എത്തിയേക്കുമെന്നാണ് വിവരം.