കുറ്റിപ്പുറത്ത് വെളളത്തിനടിയിൽ ചാക്കിൽ കെട്ടിത്താഴ്ത്തിയത് 445 വെടിയുണ്ടകൾ

ഭാരതപ്പുഴയുടെ മണൽപ്പരപ്പിൽ നിന്ന് സൈന്യം ഉപയോഗിക്കുന്ന മൈനുകൾ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു

കുറ്റിപ്പുറം: കേന്ദ്ര-സംസ്ഥാന ആഭ്യന്തര വകുപ്പുകളെ ഞെട്ടിച്ച് കുറ്റിപ്പുറത്ത് വീണ്ടും സൈന്യത്തിന്റെ ആയുധ സാമഗ്രികൾ കണ്ടെത്തി. കുറ്റിപ്പുറം പാലത്തിന് താഴെ പുഴയിൽ ചാക്കിൽ കെട്ടിത്താഴ്ത്തിയ നിലയിലാണ് വെടിയുണ്ടകൾ കണ്ടെത്തിയത്. ഇതിൽ കുഴിബോംബുകളും കണ്ടെത്തി.

പൊലീസ് നടത്തിയ പരിശോധനയിൽ ഇത് ഇന്ത്യൻ സൈന്യം ഉപയോഗിച്ചിരുന്ന എസ്എൽആർ വിഭാഗത്തിൽ പെടുന്ന വെടിയുണ്ടകളാണെന്ന് മനസിലാക്കി. കഴിഞ്ഞ ദിവസം ഇതിന് സമീപത്തായി മൈനുകളും കണ്ടെത്തിയിരുന്നു. എന്നാൽ ഇന്ന് കണ്ടെത്തിയ കുഴിബോംബുകളും ഇതിന് സമാനമാണോയെന്ന് വ്യക്തമായിട്ടില്ല.

ഇതോടെ കേസിന്റെ ഗൗരവം വർദ്ധിച്ചു. ഇതോടെ കുറ്റിപ്പുറത്തേക്ക് കേന്ദ്ര അന്വേഷണ സംഘങ്ങൾ എത്തിയേക്കുമെന്നാണ് വിവരം.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kuttippuram explosives found under water

Next Story
നഷ്‌ടത്തിലോടുന്ന കെഎസ്ആർടിസി ബസുകൾ 31 മുതൽ നിർത്തലാക്കുന്നു
The moderation of comments is automated and not cleared manually by malayalam.indianexpress.com