ആലപ്പുഴ: കുട്ടനാട്ടില്‍ കർഷകരുടെ പേരിൽ നടത്തിയ വായ്‌പ തട്ടിപ്പ് കേസിൽ കുട്ടനാട് വികസനസമിതി എക്‌സിക്യൂട്ടിവ് ഡയറക്‌ടര്‍ ഫാ.തോമസ് പീലിയാനിക്കൽ അറസ്റ്റിൽ. കുട്ടനാട് വികസനസമിതി ഓഫീസിൽ നിന്നാണ് ഫാ.പീലിയാനിക്കലിനെ കസ്റ്റഡിയിലെടുത്തത്.

കേസുമായി ബന്ധപ്പെട്ട് ഫാ.പീലിയാനിക്കലിനെ വിശദമായി ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. കുട്ടനാട്ടിലെ നിരവധി ആളുകളുടെ പേരില്‍ ഗ്രൂപ്പുകളുണ്ടാക്കി വ്യാജരേഖ ചമച്ച് ആലപ്പുഴയിലെ വിവിധ ബാങ്കുകളില്‍ നിന്ന് പ്രതികൾ കാര്‍ഷിക വായ്‌പ തട്ടിയെടുത്തതെന്നാണ് കേസ്. വിശ്വാസ വഞ്ചനക്കും വ്യാജരേഖ ചമച്ച് വായ്‌പ തട്ടിയതിനുമാണ് കേസ് എടുത്തിരിക്കുന്നത്.

കൈനടി പൊലീസ് സ്‌റ്റേഷനിലേത് അടക്കം വിവിധ പൊലീസ് സ്‌റ്റേഷനുകളിലായി 12 കേസുകൾ റജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി വി.വിജയകുമാരന്‍ നായരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ