കുട്ടനാട്ടിൽ എൽഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ച് എൻസിപി; ചവറയിൽ ഷിബു ബേബി ജോൺ മത്സരിക്കുമെന്ന് ബിന്ദു കൃഷ്ണ

കുട്ടനാട് മണ്ഡലാത്തിൽ തോമസ് കെ.തോമസ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും

malappuram bye election, kunhalikutty,faizal

തിരുവനന്തപുരം: കേരള നിയമസഭയിലേക്ക് ഒഴിവുവന്ന കുട്ടനാട്, ചവറ സീറ്റുകളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണായ ചർച്ചകൾ സജീവമാകുന്നു. കൊല്ലം ചവറയിൽ യുഡിഎഫിനുവേണ്ടി ആർഎസ്‌പി നേതാവ് ഷിബു ബേബി ജോൺ മത്സരിക്കുമെന്ന് ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ അറിയിച്ചു. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. ഉടൻ തന്നെ യുഡിഎഫ് നേതാക്കൾ സ്ഥാനാർഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കും.

ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ യുഡിഎഫ് പ്രവര്‍ത്തനം തുടങ്ങിയിരുന്നുവെന്ന് ബിന്ദു കൃഷ്ണ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. മണ്ഡലത്തില്‍ യുഡിഎഫിന് ശക്തമായ വേരോട്ടമുണ്ട്. ഔദ്യോഗികമായ പ്രഖ്യാപനം പോലുമില്ലെങ്കിലും ഷിബു ബേബി ജോണ്‍ മണ്ഡലത്തിലെ ജനങ്ങള്‍ക്കിടയില്‍ എല്ലായ്‌പ്പോഴും നില്‍ക്കുന്ന നേതാവാണ്. വന്‍ഭൂരിപക്ഷത്തില്‍ തന്നെ മണ്ഡലം യുഡിഎഫ് തിരിച്ചുപിടിക്കുമെന്നും ബിന്ദുകൃഷ്ണ പറഞ്ഞു.

അതേസമയം കുട്ടനാട് മണ്ഡലാത്തിൽ തോമസ് കെ.തോമസ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും. അന്തരിച്ച മുന്‍ എംഎല്‍എ തോമസ് ചാണ്ടിയുടെ സഹോദരനാണ് തോമസ് കെ.തോമസ്. എന്‍സിപി നേതാവും മന്ത്രിയുമായ എകെ ശശീന്ദ്രനാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. എല്‍ഡിഎഫ് ചേര്‍ന്ന് സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാന്‍ എന്‍സിപിയോട് എല്‍ഡിഎഫ് ആവശ്യപ്പെട്ടിട്ടുണ്ട്. തോമസ് കെ.തോമസിനെ സ്ഥാനാര്‍ഥിയാക്കുന്നതിന് എന്‍സിപി കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും എകെ ശശീന്ദ്രൻ പറഞ്ഞു. കുട്ടനാട്ടിലും ചവറയിലും കഴിഞ്ഞ ദിവസമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. നവംബറിലാണ് തിരഞ്ഞെടുപ്പ് നടക്കുക.

വോട്ടെടുപ്പ് തിയതി പിന്നീട് പ്രഖ്യാപിക്കും. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പമായിരിക്കും രാജ്യത്ത് ഉപതിരഞ്ഞെടുപ്പുകൾ നടക്കുക. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഉപതിരഞ്ഞെടുപ്പുകൾ മാറ്റിവയ്‌ക്കണമെന്ന് വിവിധ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിരുന്നു. കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കാനിരിക്കെ നാല് മാസത്തേക്ക് മാത്രമായി ഉപതിരഞ്ഞെടുപ്പ് നടത്തേണ്ട ആവശ്യമില്ലെന്നാണ് പൊതുവെ സംസ്ഥാനത്തെ വിവിധ രാഷ്‌ട്രീയ കക്ഷികളുടെ നിലപാട്. സമാനമായ നിലപാടാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനും വ്യക്തമാക്കിയത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kuttanad chavara by election ldf udf candidates

Next Story
അഞ്ചാം ക്ലാസ്സിൽ തീരേണ്ട പഠിപ്പുതുടരാൻ കാരണം ആ വാക്ക്; മുൻഷി മാഷിനെ ഓർത്ത്‌ പിണറായിCM Pinarayi Vijayan, പിണറായി വിജയൻ, മുഖ്യമന്ത്രി, Kerala, കേരളം, Financial crisis, സാമ്പത്തിക പ്രതിസന്ധി
The moderation of comments is automated and not cleared manually by malayalam.indianexpress.com