കണ്ണൂർ: ദിവസങ്ങളായി തുടരുന്ന രാഷ്ട്രീയ സംഘർഷം ജില്ലയിൽ തുടർക്കഥയാകുന്നു. നിരന്തര സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്നലെ ആർഎസ്എസിന്റെ 3 പ്രവർത്തകരെ അറസ്റ്റ് ചെയ്തു. സിപിഎം പ്രവർത്തകരെ ആക്രമിച്ച കേസിലെ പ്രതികളായ പിണറായി പുത്തംകണ്ടം സ്വദേശി പ്രേംജിത്ത് ഉൾപ്പടെയുള്ളവരെയാണ് കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ ഇവരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കൂത്തുപറമ്പ് പൊലീസ് സ്റ്റേഷന് നേരെ ബോംബേറ് ഉണ്ടായി. ആർഎസ്എസ് പ്രവർത്തരാണ് ബോംബെറിഞ്ഞത് എന്നാണ് പൊലീസ് നിലപാട്.

പിണറായിയിലെ കെ. മോഹനൻ വധക്കേസിലെ പ്രതിയാണ് അറസ്റ്റിലായ പ്രേംജിത്ത്. കഴിഞ്ഞ ദിവസം പാനൂരിൽ സിപിഎം പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രേംജിത്തും സംഘവുമാണ് പ്രവർത്തിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ.

കഴിഞ്ഞ 3 ദിവസമായി ജില്ലയിൽ 4 സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റിരുന്നു. പാനൂർ, മട്ടന്നൂർ മേഖലയിലാണ് സംഘർഷം നടന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ