കൊച്ചി: കുതിരാനിലെ ഒരു ടണൽ അടിയന്തിരമായി പൂർത്തീകരിച്ച് തുറക്കണമെന്ന ഹർജിയിൽ ഹൈക്കോടതി ദേശീയപാത അതോറിറ്റിയുടെ വിശദീകരണം തേടി. ഒല്ലൂർ എംഎൽഎയും ചീഫ് വിപ്പുമായ കെ.രാജനാണ് കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച ജസ്റ്റിസ് പി.വി.ആശ കുതിരാനിൽ അപകടങ്ങൾ വർധിക്കുന്നതിലെ ആശങ്ക വാക്കാൽ പരാമർശിച്ചു.
തൃശൂർ -പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന മണ്ണുത്തി – വടക്കുഞ്ചേരി ദേശീയ പാതയുടെ നിർമ്മാണത്തിലെ അപാകതകളെ കുറിച്ച് കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും അടിയന്തിരമായി പണി പൂർത്തികരിക്കാൻ കോടതി മേൽ നോട്ടത്തിലുള്ള റിസീവറെ നിയമിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർജി.
Read More: അഭയ കേസ്: ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരിന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു
കുതിരാനിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അടിയന്തിരമായി ഒരു ടണലെങ്കിലും പൂർത്തീകരിച്ച് തുറന്ന് കൊടുക്കണമെന്നും ദേശീയപാത അതോറിറ്റിയോട് എത്രയും വേഗം തീരുമാനമറിയിക്കാനും അഭിഭാഷക കമ്മീഷനെ നിയോഗിച്ച് സ്ഥലം പരിശോധിച്ച് ന്യൂനതകളും അപാകതകളും റിപ്പോർട്ട് ചെയ്യണമെന്നും കരാർ കമ്പനിയുടെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് റിപ്പോർട്ട് തേടണമെന്നും ഹർജിയിൽ ആവശ്യമുണ്ട്.