എൻഡിഎയിലേക്ക് മുസ്ലീം ലീഗിനെ ക്ഷണിച്ച ബിജെപി നേതാവ് ശോഭ സുരേന്ദ്രന് മറുപടിയുമായി ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. മുസ്ലീം ലീഗിനെ ക്ഷണിക്കാന്‍ മാത്രം ബിജെപി ആയിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബിജെപിക്ക് ക്ഷണിക്കാൻ നല്ലത് സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷത്തെയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
‘ലീഗിനെ ക്ഷണിക്കാന്‍ മാത്രം ബിജെപി ആയിട്ടില്ല. ആ വെള്ളം വാങ്ങി വച്ചാൽ മതി, ലീഗ് കറകളഞ്ഞ മതേതര സ്വഭാവമുള്ള പാർട്ടിയാണ്’ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Read More: ചെറിയ ഭൂരിപക്ഷമുള്ള സർക്കാരുകളെ ബിജെപി അട്ടിമറിക്കുന്നു; രാജ്യത്ത് ജനാധിപത്യം മരിച്ചു: രാഹുൽ ഗാന്ധി
‘കേരളത്തിലെ ഇടത് മുന്നണി ബിജെപിയുടെ ഭാഷയിലാണ് ഇപ്പോള്‍ സംസാരിക്കുന്നത്. അതുകൊണ്ട് ബിജെപിക്ക് ക്ഷണിക്കാന്‍ നല്ലത് സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയാണ്’ , കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറത്ത് ലീഗിന്റെ സൗഹൃദ സന്ദേശ യാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിം ലീഗിനെ എൻഡിഎയിലേക്ക് ശോഭാ സുരേന്ദ്രൻ സ്വാഗതം ചെയ്തിരുന്നു. ലീഗ് വർഗീയ കക്ഷിയാണെന്ന് പറഞ്ഞ ശോഭ സുരേന്ദ്രൻ ലീഗ് ആ നിലപാട് മാറ്റിവച്ചാൽ എൻഡിഎയിലേക്ക് സ്വാഗതം ചെയ്യാം എന്നായിരുന്നു ബിജെപി നേതാവ് പറഞ്ഞത്.
Read More: പശ്ചിമ ബംഗാളിലെ എട്ട് ഘട്ടമായുള്ള തിരഞ്ഞെടുപ്പ് അർത്ഥമാക്കുന്നതെന്ത്?
എന്നാൽ ശോഭ സുരേന്ദ്രന്റെ നിലപാടിനെ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് തള്ളി പറഞ്ഞിരുന്നു. ഇന്നാൽ ഇതിന് ശേഷം ശോഭാ സുരേന്ദ്രൻ തന്റെ നിലപാട് ആവർത്തിക്കുകയും ചെയ്തു. താന്‍ പറഞ്ഞത് ബിജെപിയുടെ നിലപാടാണെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞു. സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രാ വേദിയിലാണ് ശോഭ തന്റെ നിലപാട് ആവര്‍ത്തിച്ചത്.