മലപ്പുറം: എസ്.ഡി.പി.ഐയും പോപ്പുലർ ഫ്രണ്ടുമായി രഹസ്യ ചർച്ച നടത്തിയെന്ന പ്രചരണം തെറ്റാണെന്ന് മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ഗസ്റ്റ് ഹൗസിലാണോ രഹസ്യ ചര്‍ച്ചയെന്നും അദ്ദേഹം ചോദിച്ചു.

ഇടതുപക്ഷത്തിന്‍റെ ആരോപണം അടിസ്ഥാനരഹിതമാണ്. താൻ ഗസ്റ്റ് ഹൗസിൽ 10 മിനിറ്റ് പോലും ചെലവഴിച്ചില്ല. തന്നോട് സംസാരിക്കാൻ വേണ്ടി ഇ.ടി മുഹമ്മദ് ബഷീർ കാത്തിരിക്കുകയായിരുന്നു. തെരഞ്ഞെടുപ്പിൽ ലീഗിന് പരാജയഭീതിയില്ല. പാർട്ടി സ്ഥാനാർഥികൾ വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. കൊണ്ടോട്ടി കെടിഡിസി ഹോട്ടലിൽ വെച്ചു നടത്തിയ ചർച്ചയിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥികളായ പി.കെ. കുഞ്ഞാലിക്കുട്ടിയും ഇ.ടി. മുഹമ്മദ് ബഷീറും പങ്കെടുത്തു. എന്നാൽ ചർച്ച നടത്തിയിട്ടില്ലന്നും അവിചാരിതമായി കണ്ടുമുട്ടിയതാണെന്നും ഇടി മുഹമ്മദ് ബഷീർ പ്രതികരിച്ചു.

പോപ്പുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നസറുദ്ദീൻ എളമരം, എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുൾ മജീദ് ഫൈസി എന്നിവരുമായി മുസ്‌ളീം ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടിയും ഇ.ടി. മുഹമ്മദ് ബഷീറുമാണ് ചർച്ചയിൽ പങ്കെടുത്തത്. കൊണ്ടോട്ടിയിലെ കെടിഡിസി ഹോട്ടലിൽ വെച്ച് രാത്രിയായിരുന്നു ചർച്ച. നേതാക്കൾ ഓരോരുത്തരായി ഹോട്ടൽ എത്തുന്നതിന്റെയും ഒരു മണിക്കൂറിന് ശേഷം പുറത്ത് ഇറങ്ങുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ