കുണ്ടറ: കൊല്ലം കുണ്ടറയിൽ പത്തു വയസ്സുകാരിയുടെ ദുരൂഹ മരണത്തെതുടർന്ന് ലഭിച്ച ആത്മഹത്യാ കുറിപ്പ് വ്യാജമെന്ന് സംശയം. ആത്മഹത്യാ കുറിപ്പിലുളളത് പെൺകുട്ടിയുടെ കൈപ്പടയല്ലെന്ന് മാതാപിതാക്കൾ പറഞ്ഞു. ഇതേത്തുടർന്ന് പഴയ ലിപിയിലെഴുതിയ കുറിപ്പ് വ്യാജമാണോ എന്നറിയാൻ ആത്മഹത്യാ കുറിപ്പ് പരിശോധനയ്‌ക്കായി തിരുവനന്തപുരം ഫോറൻസിക് ലാബിലേക്ക് അയച്ചു.

അതേസമയം, പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്ന് പറയുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നിരുന്നു. കൂടാതെ പെൺകുട്ടിയുടെ സഹോദരിയെ വീണ്ടും കൗൺസിലിങ്ങിനു വിധേയയാക്കും. പ്രതി ആരെന്ന് കുട്ടിയുടെ അമ്മയ്ക്ക് അറിയാമെന്ന നിഗമനത്തിലാണ് പൊലീസ്. ഇതേക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി കുട്ടിയുടെ അമ്മയെയും ചോദ്യം ചെയ്യുന്നുണ്ട്.

മരിച്ച പെൺകുട്ടിയുടെ അച്‌ഛൻ പീഡിപ്പിച്ചിരുന്നു എന്ന കേസ് പുനരന്വേഷിക്കാനും തീരുമാനിച്ചിട്ടുണ്ട്. അച്‌ഛനെ വ്യാജമായി പ്രതി ചേർത്തെന്നാണ് പരാതി. സമ്മർദം മൂലം പെൺകുട്ടി അച്‌ഛനെതിരെ മൊഴി നൽകിയെന്നാണ് ആക്ഷേപം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ