കൊല്ലം: കുണ്ടറ പീഡനക്കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിന് സി.ഐ ആര്‍ സാബുവിനെ സസ്‌പെന്‍ഡ് ചെയ്തു. കുണ്ടറയില്‍ പത്ത് വയസ്സുകാരി ആത്മഹത്യ ചെയ്തത് കൊടും പീഡനത്തെ തുടര്‍ന്നെന്നാണ് വിവരം. രണ്ട് മാസം മുന്‍പ് നടന്ന സംഭവത്തില്‍ കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

കേസന്വേഷണത്തില്‍ പോലീസ് അലംഭാവം കാട്ടിയതായും ആക്ഷേപം ഉയര്‍ന്നിരുന്നു. അതിക്രൂരമായ പീഡനം നടന്നുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് പെണ്‍കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. പെണ്‍കുട്ടി നിരന്തരമായി പീഡനത്തിന് ഇരയായതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ജനുവരി 16ന് തന്നെ പോലീസിന് ലഭിച്ചിട്ടുമുണ്ട്.

റിപ്പോര്‍ട്ട് കയ്യില്‍ കിട്ടി രണ്ട് മാസത്തോളം കഴിഞ്ഞിട്ടും അന്വേഷണം നടത്താനോ പ്രതിയോ അറസ്റ്റ് ചെയ്യാനോ പോലീസ് ശ്രമിച്ചിട്ടില്ല എന്നാണ് ആരോപണം. വാളയാറിലേതിന് സമാനമായ വീഴ്ചയാണ് ഈ കേസിലും പോലീസിന് സംഭവിച്ചിരിക്കുന്നത്.

മരിച്ച പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളിലടക്കം ഇരുപത്തി രണ്ട് മുറിവുകളാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഇത്രയം ക്രൂരമായ പീഡനം നടന്നുവെന്നതിന് തെളിവുള്ളപ്പോഴും പോലീസ് കാര്യമായ നടപടിയെടുത്തില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ