കൊച്ചി: താരസംഘടനയായ അമ്മയുടെ തലപ്പത്ത് ചെറുപ്പക്കാര്‍ വരാനുളള സമയം ആയിട്ടില്ലെന്ന് കുഞ്ചാക്കോ ബോബന്‍. സ്ഥാനങ്ങള്‍ക്ക് പക്വത വരുമ്പോള്‍ മാത്രമാണ് ചെറുപ്പക്കാര്‍ ആ സ്ഥാനത്തേക്ക് വരേണ്ടത്. അല്ലാത്തപക്ഷം ഉപയോഗിക്കാൻ അറിയാത്തവർക്ക് ആയുധം നൽകുന്ന അവസ്ഥയാകും അത്. സംഘടനയിൽ ഉളളവർക്കുവേണ്ടി നിലകൊളളുക എന്നതാണ് അമ്മ ചെയ്തത്. അത് ഏതൊരു സംഘടനയും ചെയ്യുന്ന കാര്യമാണ്. അമ്മയുടെ തലപ്പത്ത് ഇപ്പോഴിരിക്കുന്നവരെക്കുറിച്ച് ആർക്കും ഒരു സംശയവുമില്ല. പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ മാത്രം ചാനലുകളോട് ശത്രുത കാണിക്കുന്നത് ശരിയല്ല. ഇത്ര നാൾ പരസ്പരം സഹകരിച്ച് മുന്നോട്ട് പോയൊരാളെ ഇരുകൂട്ടരും ഓർക്കണമെന്നും കുഞ്ചാക്കോ ബോബന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

താരസംഘടനയായ ‘അമ്മ’യില്‍ നേതൃമാറ്റം ആവശ്യമില്ലെന്ന് നടന്‍ പൃഥ്വിരാജ് ഇന്നലെ പറഞ്ഞിരുന്നു. നേതൃസ്ഥാനത്ത് ഇപ്പോഴുള്ളവര്‍ തുടരുന്നതുതന്നെയാണ് നല്ലത്. സംഘടനയില്‍ നേതൃമാറ്റം വേണമെന്ന് താന്‍ ആവശ്യപ്പെട്ടെന്നനിലയില്‍ ചില വാര്‍ത്തകള്‍ വന്നത് തെറ്റാണെന്നും സിനിമയുടെ പ്രചാരണാര്‍ഥം കൊച്ചിയില്‍ എത്തിയ പൃഥ്വിരാജ് മാധ്യമങ്ങളോട് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ