അടൂര്‍ ഗോപാലകൃഷ്ണന് ശ്രീരാമനോട് വിരോധമുണ്ടെന്ന് കുമ്മനം രാജശേഖരന്‍

ആ​ക്ര​മ​ണ​ത്തെ പ്ര​തി​രോ​ധി​ക്കാ​ന്‍ ശ്രീ​രാ​മ​മ​ന്ത്ര​ത്തെ ഉ​പ​യോ​ഗി​ച്ച​ത് ശ​രി​യാ​യി​ല്ലെ​ന്നും കു​മ്മ​നം

Kummanam Rajasekharan,കുമ്മനം രാജശേഖരന്‍, Adoor Gopalakrishnan, അടൂര്‍ ഗോപാലകൃഷ്ണന്‍, jai sriram, ജയ് ശ്രീറാം, hindu ഹിന്ദു

തി​രു​വ​ന​ന്ത​പു​രം: അ​ടൂ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​നെ​തി​രെ ബി​ജെ​പി നേ​താ​വും മു​ൻ ഗ​വ​ർ​ണ​റു​മാ​യ കു​മ്മ​നം രാ​ജ​ശേ​ഖ​ര​നും രം​ഗ​ത്ത്‍. അ​ടൂ​രി​ന് ജ​യ് ശ്രീ​റാം വി​ളി​യോ​ട് അ​സ​ഹി​ഷ്ണു​ത​യാ​ണെ​ന്ന് കു​മ്മ​നം പ​റ​ഞ്ഞു. ശ്രീ​രാ​മ​നെ വി​കൃ​ത​മാ​യി ചി​ത്രീ​ക​രി​ച്ച​യാ​ളാ​ണ് അ​ടൂ​ർ. എ​ന്തു​കൊ​ണ്ടാ​ണ് വി​രോ​ധ​മെ​ന്ന് അ​റി​യി​ല്ല. ആ​ക്ര​മ​ണ​ത്തെ പ്ര​തി​രോ​ധി​ക്കാ​ന്‍ ശ്രീ​രാ​മ​മ​ന്ത്ര​ത്തെ ഉ​പ​യോ​ഗി​ച്ച​ത് ശ​രി​യാ​യി​ല്ലെ​ന്നും കു​മ്മ​നം കൂ​ട്ടി​ച്ചേ​ർ​ത്തു.

സംഘപരിവാര്‍ ഭീഷണി നേരിട്ട അടൂര്‍ ഗോപാലകൃഷ്ണന് പിന്തുണയുമായി സി.പി.എം രംഗത്തെത്തിയിട്ടുണ്ട്. അടൂരിനെ പിന്തുണച്ച് സംസ്ഥാനമുടനീളം സാംസ്‌കാരിക കൂട്ടായ്മകള്‍ സംഘടിപ്പിക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. അടൂരിനെതിരായ പ്രസ്താവനയില്‍ ബി.ജെ.പി നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

Read More: ടിക്കറ്റ് തന്നാല്‍ ചന്ദ്രനിലേക്ക് പോകാം: അടൂര്‍ ഗോപാലകൃഷ്ണന്‍

അടൂരിനെതിരായ നീക്കം കേരളം ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമുള്‍പ്പെടെ വിവിധ നേതാക്കള്‍ പ്രതികരിച്ചു.അടൂരിനെതിരായ നീക്കം കേരളം പുച്ഛിച്ചു തള്ളുമെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു.

ശക്തമായ അമര്‍ഷം പ്രകടിപ്പിച്ച സംവിധായകന്‍ കമല്‍ തീയറ്ററിലെ ദേശീയ ഗാന വിവാദത്തില്‍ താന്‍ നേരിട്ട ആക്രമണത്തിന്റെ തുടര്‍ച്ചയാണിതെന്നും കൂട്ടിച്ചേര്‍ത്തു. മോദിയുടെ രണ്ടാം വരവിന്റെ ധാര്‍ഷ്ട്യമെന്ന് ടി.വി ചന്ദ്രന്‍ അഭിപ്രായപ്പെട്ടു. ആര്‍.എസ്.എസിന്റെ ഭീഷണി വിലപ്പോവില്ലെന്നും കേരളമൊന്നടങ്കം ഒറ്റക്കെട്ടായി പ്രതിരോധം തീര്‍ക്കുമെന്നും ഡി.വൈ.എഫ്.ഐ പ്രസ്താവനയില്‍ വ്യക്തമാക്കി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kummanam rajashekharan slams at adoor gopalakrishan

Next Story
ഞെട്ടിക്കുന്ന വഴിത്തിരിവ്: രാഖിയും അഖിലും വിവാഹിതരായിരുന്നെന്ന് പൊലീസ്; മൃതദേഹത്തില്‍ താലിമാലRakhi murder, രാഖി കൊലപാതകം, akhil, അഖില്‍, Murder Case, കൊലപാതക കേസ്, marriage വിവാഹം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express