/indian-express-malayalam/media/media_files/uploads/2019/07/adoor-new-adoor-1.jpg)
തിരുവനന്തപുരം: അടൂര്‍ ഗോപാലകൃഷ്ണനെതിരെ ബിജെപി നേതാവും മുൻ ഗവർണറുമായ കുമ്മനം രാജശേഖരനും രംഗത്ത്. അടൂരിന് ജയ് ശ്രീറാം വിളിയോട് അസഹിഷ്ണുതയാണെന്ന് കുമ്മനം പറഞ്ഞു. ശ്രീരാമനെ വികൃതമായി ചിത്രീകരിച്ചയാളാണ് അടൂർ. എന്തുകൊണ്ടാണ് വിരോധമെന്ന് അറിയില്ല. ആക്രമണത്തെ പ്രതിരോധിക്കാന്‍ ശ്രീരാമമന്ത്രത്തെ ഉപയോഗിച്ചത് ശരിയായില്ലെന്നും കുമ്മനം കൂട്ടിച്ചേർത്തു.
സംഘപരിവാര്‍ ഭീഷണി നേരിട്ട അടൂര്‍ ഗോപാലകൃഷ്ണന് പിന്തുണയുമായി സി.പി.എം രംഗത്തെത്തിയിട്ടുണ്ട്. അടൂരിനെ പിന്തുണച്ച് സംസ്ഥാനമുടനീളം സാംസ്കാരിക കൂട്ടായ്മകള്‍ സംഘടിപ്പിക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. അടൂരിനെതിരായ പ്രസ്താവനയില്‍ ബി.ജെ.പി നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആവശ്യപ്പെട്ടു.
Read More: ടിക്കറ്റ് തന്നാല്‍ ചന്ദ്രനിലേക്ക് പോകാം: അടൂര്‍ ഗോപാലകൃഷ്ണന്
അടൂരിനെതിരായ നീക്കം കേരളം ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമുള്‍പ്പെടെ വിവിധ നേതാക്കള്‍ പ്രതികരിച്ചു.അടൂരിനെതിരായ നീക്കം കേരളം പുച്ഛിച്ചു തള്ളുമെന്ന് കാനം രാജേന്ദ്രന് പറഞ്ഞു.
ശക്തമായ അമര്‍ഷം പ്രകടിപ്പിച്ച സംവിധായകന് കമല്‍ തീയറ്ററിലെ ദേശീയ ഗാന വിവാദത്തില്‍ താന്‍ നേരിട്ട ആക്രമണത്തിന്റെ തുടര്‍ച്ചയാണിതെന്നും കൂട്ടിച്ചേര്‍ത്തു. മോദിയുടെ രണ്ടാം വരവിന്റെ ധാര്‍ഷ്ട്യമെന്ന് ടി.വി ചന്ദ്രന് അഭിപ്രായപ്പെട്ടു. ആര്.എസ്.എസിന്റെ ഭീഷണി വിലപ്പോവില്ലെന്നും കേരളമൊന്നടങ്കം ഒറ്റക്കെട്ടായി പ്രതിരോധം തീര്‍ക്കുമെന്നും ഡി.വൈ.എഫ്.ഐ പ്രസ്താവനയില്‍ വ്യക്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.