കണ്ണൂർ: തനിക്കെതിരെ കേസ് എടുത്തത് ബിജെപിയെ തകർക്കാൻ വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമായാണെന്ന് കുമ്മനം രാജശേഖരൻ. കൊലപാതകവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിന്ന് ജനശ്രദ്ധതിരിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണിതെന്നും കുമ്മനം പറഞ്ഞു. ക​ണ്ണൂ​ർ രാമന്ത​ളി​യി​ൽ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​നു പി​ന്നാ​ലെ, സി​പി​എം പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ഹ്ലാ​ദ​പ്ര​ക​ട​നം എ​ന്ന പേ​രി​ൽ ട്വി​റ്റ​റി​ൽ താൻ പോസ്റ്റ് ചെയ്ത വിഡിയോ വ്യാജമല്ലെന്നും അദ്ദേഹം പറഞ്ഞു. രാമന്തള്ളിയിൽ കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ ബിജുവിന്രെ വീട് സന്ദർശിക്കുകയായിരുന്നു കുമ്മനം.

കുമ്മനം പോസ്റ്റ് ചെയ്തതത് വ്യാജ വിഡിയോ ആണെന്ന് ആരോപിച്ച് സിപിഎം നേതാക്കൾ ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. ഇതിനെതിരെ ലഭിച്ച പരാതിയിന്മേൽ കണ്ണൂർ ടൗൺ പൊലീസാണ് അദ്ദേഹത്തിനെതിരെ കേസെടുത്തത്. കാര്യങ്ങൾ പ​രി​ശോ​ധി​ച്ച് ആ​വ​ശ്യ​മെ​ങ്കി​ൽ കേ​സെ​ടു​ക്കാ​ൻ പൊലീ​സി​നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ