തിരുവനന്തപുരം: തിരുവനന്തപുരം: ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ നാളെ ശബരിമല സന്ദര്‍ശിക്കും. നാളെ പുലര്‍ച്ചയോടെ കുമ്മനം തിരുവനന്തപുരത്ത് നിന്ന് ശബരിമലയിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മിസോറാം ഗവർണർ സ്ഥാനം രാജി വച്ച അദ്ദേഹം കഴിഞ്ഞ ദിവസമാണ് കേരളത്തിലെത്തിയത്.

ശബരിമല വിഷയം തെരഞ്ഞെടുപ്പ് വിഷയമാക്കരുതെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ നിലപാടിനെതിരെ കുമ്മനം അടക്കമുളള ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ ശബരിമല ക്ഷേത്രത്തിന്‍റെ പേര് പ്രചാരണത്തിന് ഉപയോഗിക്കാനാകില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ടീക്കറാം മീണ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അയ്യപ്പന്‍റെ പേരിൽ വോട്ട് പിടിക്കരുത്. യുവതി പ്രവേശവുമായി ബന്ധപ്പെട്ട വിഷയങ്ങളും നിയമപരമായ കാര്യങ്ങളും പ്രചാരണമാക്കാം. മതസ്പർധയോ, ക്രമസമാധാന പ്രശ്നമോ ഉണ്ടാക്കുന്ന വിധം ശബരിമല ഉപയോഗിക്കരുതെന്നും ടീക്കാ റാം മീണ പറഞ്ഞു. ചീഫ് ഇലക്റ്ററൽ ഓഫിസർ നടത്തിയ രാഷ്‌ട്രീയ പാർട്ടികളുടെ യോഗത്തിനു ശേഷമാണ് ടീക്കാ റാം ഇക്കാര്യത്തിൽ വ്യക്തമായ മറുപടി പറഞ്ഞത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ