scorecardresearch

തിരഞ്ഞെടുപ്പില്‍ ശബരിമല ഒരു നിമിത്തമാകുമെന്ന് കുമ്മനം രാജശേഖരന്‍

ഗവര്‍ണര്‍ സ്ഥാനത്ത് ഇരുന്ന് നീതി പുലര്‍ത്തിയിട്ടുണ്ടെന്നും കുമ്മനം

ഗവര്‍ണര്‍ സ്ഥാനത്ത് ഇരുന്ന് നീതി പുലര്‍ത്തിയിട്ടുണ്ടെന്നും കുമ്മനം

author-image
WebDesk
New Update
Slaughter Ban in India, Kummanam Rajasekharan, BJP Kerala State, mispresentation of news, Slaughter news, കശാപ്പ് വാർത്ത, കേരളം, കുമ്മനം രാജശേഖരൻ, ഇന്ത്യയിൽ കശാപ്പ് നിരോധനം, കന്നുകാലികൾ

തിരുവനന്തപുരം: മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് ജനാധിപത്യപരമായ രീതിയിലാണ് താന്‍ കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ച് വന്നതെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. അതേസമയം, സപിഎം എംഎല്‍എമാര്‍ രാജി വയ്ക്കാതെ ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നത് ജനാധിപത്യപരമല്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisment

'സിപിഎമ്മിന്റെ വളര്‍ച്ച മുരടിച്ചെന്നാണ് പുതിയ സ്ഥാനാര്‍ത്ഥി പട്ടിക കാണുമ്പോള്‍ മനസിലാകുക. ആറ് എംഎല്‍എമാരെയാണ് ചുട്ടി കുത്തി രംഗത്തിറക്കുന്നത്. അവര്‍ക്ക് രാഷ്ട്രീയ രംഗത്ത് ഒരു വളര്‍ച്ചയും ഉണ്ടായിട്ടില്ല. എംഎല്‍എ സ്ഥാനം രാജിവച്ച് മത്സരിക്കുകയാണ് വേണ്ടത്. എന്റെ രാജിയെ കുറിച്ച് സിപിഐ നേതാവ് രാജയുടെ പ്രസ്താവന കേട്ടു. ഞാന്‍ രാജി വച്ചാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. എന്നാല്‍ അവരുടെ എംഎല്‍എമാരാണ് രാജി വയ്ക്കാതെ മത്സരിക്കുന്നത്. ഗവര്‍ണര്‍ സ്ഥാനത്ത് ഇരുന്ന് നീതി പുലര്‍ത്തിയിട്ടുണ്ട്. എന്നിട്ടാണ് കേരള രാഷ്ട്രീയത്തിലേക്ക് വന്നതെന്നും കുമ്മനം പറഞ്ഞു.

'ഞാന്‍ എന്ത് ചെയ്യണമെന്ന് സംഘടനയാണ് തീരുമാനിക്കേണ്ടത്. എവിടെ മത്സരിക്കണമെന്ന് പറഞ്ഞാലും മത്സരിക്കും. കേരളത്തില്‍ ശബരിമല ഒരു നിമിത്തമാണ്. തിരഞ്ഞെടുപ്പില്‍ അത് കാണാനാവും. എല്ലാവരുടേയും വിശ്വാസത്തെ ബാധിക്കുന്ന പ്രശ്നമാണ് ശബരിമലയിലേത്. ബിജെപി വിശ്വാസികള്‍ക്ക് ഒപ്പമാണ് നിന്നത്. അതുകൊണ്ട് തന്നെ വിശ്വാസികള്‍ ബിജെപിക്ക് ഒപ്പം നില്‍ക്കും,' കുമ്മനം പറഞ്ഞു.

Kummanam Rajasekharan Loksabha Election

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: