scorecardresearch

എം.എം.മണിയെ സ്ത്രീകൾ ചൂലിന് അടിച്ചു പുറത്താക്കുന്ന കാലം വിദൂരമല്ലെന്ന് കുമ്മനം രാജശേഖരൻ

ആരെയും അസഭ്യം പറയുന്ന മന്ത്രി മണി മലയാളികൾക്ക് തന്നെ അപമാനമാണെന്ന് കുമ്മനം

ആരെയും അസഭ്യം പറയുന്ന മന്ത്രി മണി മലയാളികൾക്ക് തന്നെ അപമാനമാണെന്ന് കുമ്മനം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Slaughter Ban in India, Kummanam Rajasekharan, BJP Kerala State, mispresentation of news, Slaughter news, കശാപ്പ് വാർത്ത, കേരളം, കുമ്മനം രാജശേഖരൻ, ഇന്ത്യയിൽ കശാപ്പ് നിരോധനം, കന്നുകാലികൾ

തിരുവനന്തപുരം: മന്ത്രി എം.എം.മണിയെ സ്ത്രീകൾ ചൂലിന് അടിച്ചു പുറത്താക്കുന്ന കാലം വിദൂരമല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. സ്ത്രീകളുടെ മാനത്തിന് വില പറഞ്ഞ മന്ത്രിക്കെതിരെ കേസെടുക്കണം. സ്ത്രീകളോട് മുഖ്യമന്ത്രിക്കും ഇതേനിലപാട് ഉള്ളതിനാലാണ് മണിയെ നിയന്ത്രിക്കാത്തതെന്നും കുമ്മനം പറഞ്ഞു.

Advertisment

ആരെയും അസഭ്യം പറയുന്ന മന്ത്രി മണി മലയാളികൾക്ക് തന്നെ അപമാനമാണ്. ഇതിലും മികച്ചവർ എംഎൽഎമാരുടെ കൂട്ടത്തിൽ ഇല്ലാത്തതിനാലാണോ മണിയെ മന്ത്രിയായി തുടരാൻ അനുവദിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു. ഇത്ര നേതൃ ദാരിദ്ര്യം ഉള്ള പാർട്ടിയാണോ സിപിഎം എന്നും കുമ്മനം ചോദിച്ചു.

Mm Mani Kummanam Rajasekharan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: