/indian-express-malayalam/media/media_files/uploads/2017/03/kummanam.jpg)
കേന്ദ്ര സർക്കാർ അനുവദിച്ച വൈ കാറ്റഗറി സുരക്ഷ തനിക്ക് വേണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. പ്രവർത്തകരുടെ ജീവന് സുരക്ഷയില്ലാത്ത നാട്ടിൽ തനിക്കും സുരക്ഷ വേണ്ടെന്ന് കുമ്മനം കേന്ദ്രത്തെ അറിയിച്ചു. കണ്ണൂരിൽ ബിജെപി പ്രവർത്തകനെ കഴിഞ്ഞ ദിവസം കൊലപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് കുമ്മനത്തിന്രെ തീരുമാനം.
സംസ്ഥാനത്തെ ബിജെപി നേതൃനിരയിൽ കുമ്മനം രാജശേഖരൻ, ദേശീയ നിർവാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ.സുരേന്ദ്രൻ, എം.ടി.രമേശ് തുടങ്ങിയവർക്കാണ് കേന്ദ്രസർക്കാർ വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്താൻ അനുവദിച്ചത്. വൈ കാറ്റഗറി സുരക്ഷാ സന്നാഹത്തിൽ 11 കമാന്റോകളാണ് ഉളളത്.
കനകമലയിൽ ഗൂഢാലോചന നടത്തിയതിനു പൊലീസ് പിടിയിലായവരിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബിജെപി നേതാക്കൾക്ക് സുരക്ഷ ഏർപ്പെടുത്താൻ തീരുമാനിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.