തിരുവനന്തപുരം: കെ.എം.മാണിയെ എൻഡിഎയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. എൻഡിഎയുടെ കാഴ്​ചപ്പാടും നയങ്ങളും അംഗീകരിക്കുന്ന ആരു​ടെ മുന്നിലും മുന്നണിയുടെ വാതിൽ തുറന്നിട്ടിരിക്കുകയാണ്. എൻഡിഎയിലേക്ക്​ വരുന്നതിന്​ മാണി അനുകൂലമായി പ്രതികരിക്കുകയാണെങ്കിൽ അക്കാര്യം ഘടക കക്ഷികൾ യോഗം ചേർന്ന് തീരുമാനിക്കുമെന്നും കുമ്മനം പറഞ്ഞു.

അതേസമയം, മാണിയെ എൻഡിഎയിലേക്ക് സ്വാഗതം ചെയ്തത് ബിജെപിയിൽ അതൃപ്തിക്കിടയാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ കള്ളന്മാരുടെയും കൊള്ളക്കാരുടെയും വോട്ട് തേടുന്നതിൽ തെറ്റില്ലെന്ന് ബിജെപി നേതാവ് വി.മുരളീധരന്‍ പ്രതികരിച്ചു. കെ.എം.മാണിയുമായി പി.കെ.കൃഷ്ണദാസ് ചർച്ച നടത്തിയതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മുരളീധരന്റെ പ്രതികരണം. ചർച്ച നടത്തിയത് സംസ്ഥാന നേതൃത്വത്തിന്റെ നിർദേശപ്രകാരമാണെന്നും എല്ലാവരുടെയും വോട്ട് വേണമെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ