/indian-express-malayalam/media/media_files/uploads/2017/11/jud1-horzOut.jpg)
കാസർഗോഡ്: കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുവാന്‍ നടുറോഡിലിറങ്ങി നാട്ടുകാരുടെ കൈയ്യടി വാങ്ങി കാസര്‍കോട് സബ്ബ് ജഡ്ജ് ഫിലിപ്പ് തോമസ്. കുട്ടികളോടുള്ള മോശം പെരുമാറ്റത്തിന് ബസ് ജീവനക്കാരെ ജനമധ്യത്തില്‍ നിര്‍ത്തി ശകാരിച്ച ജഡ്ജിയാണ് ശ്രദ്ധേയനായത്. കുമ്പള ബസ് സ്റ്റാന്‍ഡ് പരിസരത്തായിരുന്നു സംഭവം. ഏഷ്യാനെറ്റ് ന്യൂസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
സംഭവം ഇങ്ങനെ: കുട്ടികള്‍ക്ക് നേരെ അനുദിനം വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കുമെതിരെ ജില്ലാ ലീഗല്‍സര്‍വീസ് സൊസൈറ്റിയും ചൈല്‍ഡ് ലൈനും ചേര്‍ന്ന് നടത്തിയ ബോധവത്കരണ ജാഥയ്ക്ക് കുമ്പളയില്‍ നല്‍കിയ സ്വീകരണചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു ജഡ്ജി ഫിലിപ്പ് തോമസ്. ബസ്സ്റ്റാന്‍ഡിന് മുന്‍വശത്തായി ഒരുക്കിയ സ്വീകരണ വേദിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് തൊട്ടപ്പുറത്ത് വരിവരിയായി നിന്ന് ബസിനകത്തേക്ക് കയറാന്‍ ശ്രമിക്കുന്ന വിദ്യാര്‍ത്ഥികളെ ബസ് ജീവനക്കാര്‍ അസഭ്യം പറയുന്നതും തള്ളിമാറ്റുന്നതും ജഡ്ജി കണ്ടത്.
പൊതുസ്ഥലത്ത് വച്ചുള്ള ബസ് ജീവനക്കാരുടെ ഗുണ്ടായിസം കണ്ടതോടെ ജഡ്ജി കുമ്പള എസ്.ഐ ജയശങ്കറിനെ മൈക്കിലൂടെ അടുത്തേക്ക് വിളിച്ച് ബസ് ജീവനക്കാരെ കസ്റ്റഡിയിലെടുക്കാന്‍ ഉത്തരവിടുകയായിരുന്നു. തുടര്‍ന്ന് എസ്.ഐയും മറ്റു പോലീസുകാരും ചേര്‍ന്ന് ബസ് ജീവനക്കാരെ പിടികൂടി ജഡ്ജിക്ക് മുന്‍പില്‍ ഹാജരാക്കി.
കുട്ടികളോടുള്ള മോശം പെരുമാറ്റത്തിന് ബസ് ജീവനക്കാരെ ജനമധ്യത്തില്‍ നിര്‍ത്തി ശകാരിച്ച ജഡ്ജി സൗജന്യനിരക്കിലുള്ള ബസ് യാത്ര കുട്ടികളുടെ അവകാശമാണെന്നും ഔദാര്യമല്ലെന്നും അവരെ ഓര്‍മ്മിപ്പിച്ചു. കുട്ടികള്‍ പഠിച്ചു വളര്‍ന്ന് നാളെ ഉന്നതപദവികളില്ലേതേണ്ടവരാണെന്ന് കൂടി പറഞ്ഞ ജഡ്ജി കുട്ടിള്‍ക്ക് സുഗമമായ യാത്ര ഉറപ്പു വരുത്തണമെന്ന് പോലീസിന് നിര്‍ദേശം നല്‍കിയാണ് ബസ് സ്റ്റാന്‍ഡില്‍ നിന്ന് മടങ്ങിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.