/indian-express-malayalam/media/media_files/2026/01/09/saras-mela1-2026-01-09-15-15-43.jpg)
സരസ് മേളയുടെ സ്റ്റാളിലെ ഉത്പ്പന്നങ്ങൾ മന്ത്രി എംബി രാജേഷിന് ഇടുക്കി സ്വദേശിനി സൗമ്യ ജിനീഷ് പരിചയപ്പെടുത്തുന്നു (Photo -PRD)
പാലക്കാട്: രാജ്യത്തെ ഗ്രാമീണ സ്ത്രീ സംരംഭകരുടെ വ്യാപാരോത്സവമായ ദേശീയ സരസ് മേള ഏഴ് ദിനങ്ങൾ പിന്നിടുമ്പോൾ ജനത്തിരക്കേറുന്നു.
Also Read:ചക്രവാതച്ചുഴി; സംസ്ഥാനത്ത് നാളെ ശക്തമായ മഴയ്ക്ക് സാധ്യത
പാലക്കാട് തൃത്താല ചാലിശേരിയിലാണ് ഈ വർഷത്തെ മേള നടക്കുന്നത്. ഉൽപന്ന പ്രദർശന വിപണനവും ഫുഡ് കോർട്ടും കലാപരിപാടികളും ഫ്‌ളവർഷോയും അമ്യൂസ് മെന്റ് പാർക്കും പെറ്റ് ഷോയുമൊക്കെയായി അരങ്ങു തകർക്കുകയാണ് കുടുംബശ്രീയുടെ ജനകീയ സരസ് മേള.
പെൺപെരുമയുടെ വേദി
വനിതകളുടെ വ്യത്യസ്തമായ കലാവാതരണങ്ങൾ കൊണ്ട് സമ്പന്നമാണ് സരസിലെ കലാവേദികൾ. മെഗാതിരുവാതിര, ഹിസ്റ്റോറിക്കൽ ഡാൻസ്, തെയ്യം, ഭരതനാട്യം, ബഡ്‌സ് സ്‌കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച യോഗ നൃത്തം എന്നിവയെല്ലാം അവതരണമികവ് കൊണ്ട് കാണികൾക്ക് വേറിട്ട അനുഭവം സമ്മാനിച്ചു.
Also Read:ശബരിമല സ്വർണ്ണക്കൊള്ള കേസ്; തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ
തിരുവരങ്കൻ ഫോക്ക് അക്കാദമിയുടെ നേതൃത്വത്തിൽ അവതരിപ്പിച്ച നാടമ്പാട്ട് അവതരണശേലികൊണ്ടും ആലാപന ഭംഗികൊണ്ടും കാണികളുടെ കൈയ്യടി നേടി. വേദി രണ്ട്-അമ്മു സ്വാമിനാഥനിൽ തബല മാന്ത്രികൻ രവി വേണുഗോപാലും കൊൽക്കത്ത കലാകാരൻ സത്യയും ചേർന്നവതരിപ്പിച്ച തബല വാദനം ആസ്വാദകരുടെ മനം നിറച്ചു.
മന്ത്രിയോട് സന്തോഷം പങ്കു വെച്ച് സംരംഭകർ
വർഷങ്ങൾക്കുശേഷം വീണ്ടും സരസ് മേളയിൽ മന്ത്രി എം ബി രാജേഷിനെ കണ്ട വടക്കൻ ഗോവ സ്വദേശിനി ശാലിനിയുടെ സന്തോഷം പറഞ്ഞറിയിക്കുന്നതിലും അപ്പുറമായിരുന്നു. നിറഞ്ഞ സന്തോഷത്തോടെ പൂക്കൾ നൽകിയാണ് സരസ് മേളയിൽ സ്റ്റാൾ സന്ദർശനത്തിനെത്തിയ മന്ത്രിയെ ശാലിനി സ്വീകരിച്ചത്.
/filters:format(webp)/indian-express-malayalam/media/media_files/2026/01/09/saras-mela2-2026-01-09-15-18-11.jpg)
കൊച്ചിയിൽ നടന്ന സരസ് മേളയിൽ മന്ത്രിക്കൊപ്പമെടുത്ത ഫോട്ടോയും കാണിച്ച് സന്തോഷം പങ്കുവെയ്ക്കാനും ശാലിനി മറന്നില്ല. എ സി മൊയ്തീൻ എംഎൽഎയും മന്ത്രിക്കൊപ്പം സ്റ്റാൾ സന്ദർശിച്ചു.
'ഇത്രയും മികച്ച സംഘാടനമാണ് ഞങ്ങളെ അതിശയപ്പിച്ചത് ' എന്ന അഭിപ്രായമായിരുന്നു പശ്ചിമ ബംഗാളിലെ അഞ്ചുര ബീഗത്തിന്. ഇവർ മാത്രമല്ല, ഇന്ത്യയുടെ വിവിധയിടങ്ങളിൽ നിന്നും പാലക്കാട് ജില്ലയിലെ ഓരത്ത് സരസ് മേളയിൽ പങ്കെടുക്കാനെത്തിയ ഓരോ സംരംഭകന്റെയും അഭിപ്രായം ഇതുതന്നെയാണ്. മികച്ച വിപണനവും വരുമാനവുമാണ് ഈ ഏഴു ദിനങ്ങൾ ചാലിശ്ശേരി സമ്മാനിച്ചതെന്ന് അവരൊന്നാകെ പറഞ്ഞു.
/filters:format(webp)/indian-express-malayalam/media/media_files/2026/01/09/saras-mela-2026-01-09-15-20-03.jpg)
മേളയിലെ എല്ലാ സ്റ്റാളുകളിലും മന്ത്രി സന്ദർശനം നടത്തി.മാലയും പൂക്കളും പൊന്നാടയുമെല്ലാം നൽകിയാണ് ഓരോ സ്റ്റോളിലും സംരംഭകർ മന്ത്രിയെ സ്വീകരച്ചത്.പലരും തങ്ങളുടെ പ്രത്യേക വിഭവങ്ങളും മന്ത്രിക്ക് ഉപഹാരമായി നൽകി.
Read More:ആലപ്പുഴ തീരത്ത് കപ്പല്‍ മുങ്ങിയ സംഭവം; ഹൈക്കോടതിയിൽ 1227 കോടി കെട്ടിവച്ച് മെഡിറ്ററേനിയൻ കമ്പനി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us