കോയമ്പത്തൂര്‍: കുടുംബശ്രീ അംഗങ്ങള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് മൂന്ന് പേര്‍ മരിച്ചു. മരിച്ച മൂന്നുപേരും മലയാളികളാണ്. പാലക്കാട് കൊടുവായൂര്‍ സ്വദേശികളായ സരോജിനി(65), പൊട്ടമ്മാള്‍(68), നിഖില(8) എന്നിവരാണ് മരിച്ചത്.

മധുരയില്‍ വച്ചാണ് ബസ് അപകടത്തില്‍ പെടുന്നത്. കുടുംബശ്രീയുടെ നേതൃത്വത്തില്‍ മധുര, രാമേശ്വരം എന്നിവിടങ്ങളിലേക്ക് വിനോദയാത്ര പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. ആകെ 35 പേര്‍ ബസിലുണ്ടായിരുന്നുവെന്നാണ് വിവരം

മധുരയില്‍ എത്തുന്നതിന് മുന്‍പ് ബസ് നിയന്ത്രണംവിട്ട് മറിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അപകടവാര്‍ത്തയറിഞ്ഞ് കൊടുവായൂരില്‍നിന്നുള്ള ബന്ധുക്കളും മറ്റും മധുരയിലേക്ക് തിരിച്ചിട്ടുണ്ട്. അപകടത്തില്‍ പരുക്കേറ്റ മറ്റുള്ളവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.