കൊച്ചി:സാങ്കേതിക സര്‍വകലാശാലയില്‍ സിന്‍ഡിക്കേറ്റിന്റെ തീരുമാനങ്ങള്‍ താല്‍ക്കാലിക വിസിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ സസ്‌പെന്‍ഡ് ചെയ്ത ഗവര്‍ണറുടെ നടപടിയെ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി. തീരുമാനമെടുത്ത സമിതികളെ കേള്‍ക്കാതെയുളള ഗവര്‍ണറുടെ നടപടി ചട്ടങ്ങള്‍ക്ക് വിരുദ്ധമെന്നും സ്വാഭാവിക നീതിയുടെ ലംഘനമെന്നും സര്‍വകലാശാലാ സിന്‍ഡിക്കേറ്റും ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സും ഹര്‍ജിയില്‍ ആരോപിച്ചു.
സാങ്കേതിക സര്‍വ്വ കലാശാലയിലെ ആറ് സിന്‍ഡിക്കേറ്റംഗങ്ങളെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വഞ്ചിയൂര്‍ സ്വദേശിയായ സുബൈര്‍ കുഞ്ഞ് നല്‍കിയ ഹര്‍ജിയില്‍ അടിയന്തിര ഇടപെടല്‍ വേണമെന്ന ആവശ്യം ഹൈക്കോടതി നിരാകരിച്ചു. സര്‍ക്കാര്‍ എതിര്‍ കക്ഷിയായ കേസില്‍ സര്‍ക്കാരിന് നോട്ടിസ് അയയ്ക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.