പാണക്കാട്‌ തങ്ങളെയല്ല, കുഞ്ഞാലിക്കുട്ടിയെയാണ്‌ ഇഡി ചോദ്യം ചെയ്യേണ്ടത്: കെ ടി ജലീൽ

പാണക്കാട്‌ കുടുംബത്തെയും ഹൈദരലി ശിഹാബ്‌ തങ്ങളെയും ചതിക്കാനാണ്‌ കുഞ്ഞാലിക്കുട്ടി ശ്രമിച്ചതെന്നു ജലീൽ ആരോപിച്ചു

kt jaleel, AR Nagar Bank, PK Kunhalikkutty, IUML, Muslim League, എആർ നഗർ ബാങ്ക്, അഴിമതി, കുഞ്ഞാലിക്കുട്ടി, കെടി ജലീൽ, malayalam news, kerala news, ie malayalam

തിരുവനന്തപുരം: ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലൂടെ  കള്ളപ്പണം വെളുപ്പിച്ച  കേസിൽ പാണക്കാട്‌ ഹൈദരലി തങ്ങളെയല്ല, പികെ കുഞ്ഞാലിക്കുട്ടിയെയാണ്‌ എൻഫോഴ്‌സ്‌മെൻറ്‌ ഡയറക്‌ടറേറ്റ്‌ (ഇഡി) ചോദ്യം ചെയ്യേണ്ടതെന്ന്‌ കെ ടി ജലീൽ. ആരോഗ്യം മോശമായി ചികിത്സയിലിരിക്കുന്ന പാണക്കാട്‌ തങ്ങൾക്ക് അയച്ച നോട്ടിസ്‌ ഇഡി പിൻവലിക്കണമെന്നും ജലീൽ അഭ്യർത്ഥിച്ചു.

യഥാർഥ കുറ്റവാളി കുഞ്ഞാലിക്കുട്ടിയാണെന്ന്‌ ഇഡിക്കും അറിയാവുന്നതാണ്‌. ആ കുറ്റവാളി രക്ഷപ്പെടരുത്. ചന്ദ്രികയിലുടെ നടന്ന  ക്രയവിക്രിയങ്ങൾക്ക്‌  തങ്ങൾ ഉത്തരവാദിയല്ലെന്ന്‌  ഇഡിക്ക്‌ കുഞ്ഞാലിക്കുട്ടി രേഖാമൂലം അറിയിപ്പ്‌ നൽകണം. കുറ്റം ഏറ്റെടുത്ത്‌ ചോദ്യം ചെയ്യലിന്‌ കുഞ്ഞാലിക്കുട്ടി ഹാജരാകണം.

പാണക്കാട്‌ തങ്ങളോട്‌ വലിയ ചതി ചെയ്‌തിട്ട്‌ കുഞ്ഞാലിക്കുട്ടി സഭയിൽ വന്നിരുന്ന്‌  സുഖിക്കുകയാണ്‌.  പാണക്കാട്‌  കുടുംബത്തെയും ഹൈദരലി ശിഹാബ്‌ തങ്ങളെയും ചതിക്കാനാണ്‌ കുഞ്ഞാലിക്കുട്ടി ശ്രമിച്ചത്‌. ലീഗിന്റെ രാഷ്‌ട്രീയ  സംവിധാനത്തെ നാല്‌ വെള്ളിക്കാശിന്‌  വിറ്റുതുലച്ചു. ചന്ദ്രിക പത്രത്തിന്റെ  അക്കൗണ്ട്‌ കള്ളപ്പണം വെളുപ്പിക്കാൻ കുഞ്ഞാലിക്കുട്ടി ഉപയോഗിച്ചു.

 കോടിക്കണക്കിനു രൂപയുടെ ആസ്‌തിയുള്ള ക്ഷേത്രത്തിലെ  ദരിദ്രനായ പൂജാരിയെപ്പോലെയാണ്‌ ചന്ദ്രികയിപ്പോൾ. ജീവനക്കാരുടെ പി എഫ്‌ കുടിശികയായി അഞ്ച് കോടി രൂപയോളം അടയ്‌ക്കാനുണ്ട്‌. ചുമതലപ്പെട്ടവർക്ക്‌ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്‌ അത്‌. അവിടെ ജീവനക്കാർക്കു  ശമ്പളം ലഭിക്കുന്നില്ല.  കുറച്ചുനാൾ മുമ്പ്‌  അവർ സമരമുഖത്തായിരുന്നു.

കേരളത്തിനു പുറത്ത്‌ ചന്ദ്രികയുടെ എഡിഷനുകൾ നിർത്തി. യുഎഇയിൽ  പത്രം അച്ചടിച്ചിരുന്ന  സ്‌ഥാപനത്തിന്‌ ആറ് കോടി രൂപ കുടിശിക നൽകാനുണ്ട്‌. ഇതിനായി 45 ലക്ഷം യുഎഇ ദിർഹം  പിരിച്ചു. എന്നാൽ ഒരു രൂപ പോലും ആ  സ്‌ഥാപനത്തിന്‌ കൊടുക്കാതെ ചിലർ പോക്കറ്റിലാക്കി. കുഞ്ഞാലിക്കുട്ടിയുടെ ഗൾഫിലെ സ്‌ഥാപനം  മുഖേയാണ്‌ ഈ പണം കേരളത്തിലെത്തിയത്‌.  ഇപ്പോ കേരളത്തിനു പുറത്ത്‌ ചന്ദ്രിക പത്രം പ്രസിദ്ധീകരിക്കുന്നത്‌ ഖത്തറിൽ  പിഡിഎഫ്‌  രൂപത്തിൽ മാത്രമാണ്‌.

കുഞ്ഞാലിക്കുട്ടിയുടെ അടുപ്പക്കാരെ കെഎംസിസി  തലപ്പത്ത്‌ പ്രതിഷ്‌ഠിച്ചത്‌ ചന്ദ്രികയ്ക്കും  ലീഗിനുമായി പിരിച്ചെടുത്ത  പണം മുഴുവൻ പോക്കറ്റിലാക്കാനാണ്‌.  തങ്ങളെയും തങ്ങൾ കുടുംബത്തെയും സ്‌നേഹിക്കുന്നവർക്ക്‌ വലിയ വേദന നൽകുന്നതാണ്‌ ഇ ഡി അന്വേഷണം.  ലീഗിൽ നിന്ന്‌ ശക്‌തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്‌. എല്ലാ ഉത്തരവാദിത്തവും ഏറ്റെടുത്ത്‌ കുഞ്ഞാലിക്കുട്ടി  മാപ്പ്‌ പറയണമെന്നും ജലീൽ ആവശ്യപ്പെട്ടു.

Also Read: ആര്‍ക്കും പുറത്തിറങ്ങാനാകാത്ത അവസ്ഥ, സര്‍ക്കാര്‍ കേരളത്തെ ഒരു ‘ഫൈന്‍ സിറ്റി’യാക്കി മാറ്റി: പ്രതിപക്ഷ നേതാവ്

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kt jaleels reply to pk kuhalikutty today

Next Story
ആര്‍ക്കും പുറത്തിറങ്ങാനാകാത്ത അവസ്ഥ, സര്‍ക്കാര്‍ കേരളത്തെ ഒരു ‘ഫൈന്‍ സിറ്റി’യാക്കി മാറ്റി: പ്രതിപക്ഷ നേതാവ്VD Satheeshan, Plus One, Plus on batches, Plus one seats, Niyama sabha, വിഡി സതീശൻ, പ്ലസ് വൺ, നിയമസഭ, പ്ലസ് വൺ സീറ്റ്, പ്ലസ് വൺ ബാച്ച്, malayalam news, kerala news, news in malayalam, latest news, malayalam latest news, വാർത്ത, വാർത്തകൾ, മലയാളം വാർത്തകൾ, കേരള വാർത്ത, കേരള വാർത്തകൾ, മലയാളം വാർത്ത, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express