തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിന്റെ ബന്ധുവായ കെ.ടി. അദീബ് ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷൻ ജനറൽ മാനേജർ സ്ഥാനം രാജി വച്ചു. ന്യൂനപക്ഷ ധനകാര്യ വികസനകാര്യ കോർപ്പറേഷൻ എം.ഡിക്കാണ് രാജി സമർപ്പിച്ചത്. ഈ-മെയിൽ സന്ദേശം വഴിയാണ് അദീബ് രാജി അറിയിച്ചത്. നാളെ ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം അദ്ദേഹത്തിന്റെ രാജിക്കത്ത് ചര്‍ച്ച ചെയ്യും.

ആത്മാഭിമാനം ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിലാണ് രാജിയെന്നാണ് അദീബ് പറയുന്നത്. തന്നെ തിരിച്ച് സൗത്ത് ഇന്ത്യൻ ബാങ്കിലേക്ക് അയക്കണമെന്നു അദീബ് രാജിക്കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. നേരത്തെ ബന്ധു നിയമനനത്തിന് പിന്നാലെ കെ.ടി. അദീബ് വിന്റെ യോഗ്യത സംബന്ധിച്ചും ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. മന്ത്രി കെ.ടി. ജലീലിന്റെ ബന്ധു കെ.ടി. അദീബിന്റെ പി.ജി.ഡി.ബി.എക്ക് കേരളത്തിലെ ഒരു സര്‍വകലാശാലയുടെയും അംഗീകാരമില്ലെന്നു തെളിഞ്ഞു. ചുമതലയേറ്റ് ഒരു മാസം കഴിഞ്ഞപ്പോള്‍, ശമ്പളം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിബന്ധു കോര്‍പറേഷന് അപേക്ഷ നല്‍കിയതിന്റെ വിവരങ്ങളും പുറത്തായി.

അണ്ണാമല സര്‍വകലാശാലയുടെ വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ നിന്നാണ് അദീബ് ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദ ഡിപ്ലോമ (പി.ജി.ഡി.ബി.എ) നേടിയത്. എന്നാല്‍, അണ്ണാമല സര്‍വകലാശാലയുടെ പി.ജി.ഡി.ബി.എ്ക്കു കാലിക്കറ്റിന്റെ അംഗീകാരമില്ല. കേരള, എം.ജി സര്‍വകലാശാലകളും ഈ കോഴ്സ് അംഗീകരിച്ചിട്ടില്ല. അദീബ് ജോലി അപേക്ഷ്‌ക്കൊപ്പം പി.ജി.ഡി.ബി.എം കോഴ്സിന്റെ തുല്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെന്നു യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ