scorecardresearch

കുഞ്ഞാലിക്കുട്ടി ബ്ലാക്ക് മെയില്‍ രാഷ്ട്രീയത്തിന്റെ ആശാൻ, ലീഗിലെ ആധിപത്യം അവസാനിക്കുന്നു: ജലീൽ

അതേസമയം, മുയീന്‍ അലിക്കെതിരെ യൂത്ത് ലീഗ് ദേശിയ-സംസ്ഥാന നേതൃത്വങ്ങള്‍ രംഗത്തുവന്നു

അതേസമയം, മുയീന്‍ അലിക്കെതിരെ യൂത്ത് ലീഗ് ദേശിയ-സംസ്ഥാന നേതൃത്വങ്ങള്‍ രംഗത്തുവന്നു

author-image
WebDesk
New Update
കുഞ്ഞാലിക്കുട്ടി ബ്ലാക്ക് മെയില്‍ രാഷ്ട്രീയത്തിന്റെ ആശാൻ, ലീഗിലെ ആധിപത്യം അവസാനിക്കുന്നു: ജലീൽ

ഫയൽചിത്രം

മലപ്പുറം: മുസ്ലിം ലീഗിൽ പികെ കുഞ്ഞാലിക്കുട്ടിയുടെ ആധിപത്യം അവസാനിക്കുകയാണെന്നും ഇന്നത്തെ വാർത്താ സമ്മേളനം അതിന്റെ തെളിവാണെന്നും കെടി ജലീൽ എംഎൽഎ. കുഞ്ഞാലിക്കുട്ടി വായ തുറക്കാത്ത ലീഗിന്റെ ചരിത്രത്തിലെ ആദ്യ വാര്‍ത്താ സമ്മേളനമാണ് ഇന്ന് കോഴിക്കോട്ട് നടന്നതെന്നും ജലീൽ പറഞ്ഞു.

Advertisment

ബ്ലാക് മെയില്‍ രാഷ്ട്രീയത്തിന്റെ ആശാനാണ് കുഞ്ഞാലിക്കുട്ടി. ബ്ലാക്ക് മെയില്‍ രാഷ്ട്രീയത്തിന്റെ ആശാനാണ് കുഞ്ഞാലിക്കുട്ടി. അതുകൊണ്ടാണ് അതേ നാണയത്തില്‍ തന്നെ തിരിച്ചടിക്കണമെന്ന് തോന്നിയത്. കുഞ്ഞാലിക്കുട്ടിക്കും പുറത്തുപോകല്‍ അനിവാര്യമാണ്. അതിും ലീഗിൽ ഒരു തലമുറ ജനിക്കും. ലീഗിൽ ശുദ്ധികലശം ആവശ്യമാണ്.

കുഞ്ഞാലിക്കുട്ടിയുടെ ശബ്ദരേഖ പുറത്തുവിടില്ല. വാക്കുപാലിക്കാന്‍ താന്‍ ബാധ്യസ്ഥനാണ്. പാണക്കാട് കുടുംബത്തിന്റെ മേസ്തിരിപ്പണി ആരെയും ഏല്‍പ്പിച്ചിട്ടില്ലെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞത് കുഞ്ഞാലിക്കുട്ടിയെക്കുറിച്ച് തന്നെയാണെന്നാണ് കരുതേണ്ടതെന്നും ജലീല്‍ പറഞ്ഞു.

Also Read: മുയിൻ അലി തങ്ങളുടെ നടപടി തെറ്റ്; അദ്ദേഹത്തെ ബോധ്യപ്പെടുത്തി: സാദിഖ് അലി തങ്ങൾ

Advertisment

കുഞ്ഞാലിക്കുട്ടിക്കെതിരെ വാര്‍ത്താസമ്മേളനം നടത്തിയ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റും ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മകനുമായ മുയീൻ അലി തങ്ങൾക്കെതിരെ നടപടിയെടുത്താല്‍ വലിയ വില കൊടുക്കേണ്ടി വരുമെന്ന് ജലീല്‍ ലീഗ് യോഗത്തിനു മുൻപ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇ.‍ഡിയുമായി ബന്ധപ്പെട്ട കുഞ്ഞാലിക്കുട്ടിയുടെ ശബ്ദരേഖകള്‍ കൈയിലുണ്ടെന്ന് അവകാശപ്പെട്ട ജലീൽ അത് പുറത്തുവന്നാല്‍ കുഞ്ഞാലിക്കുട്ടിക്ക് രാഷ്ട്രീയ ജീവിതം പോലും അവസാനിപ്പിക്കേണ്ടി വരുമെന്നും പറഞ്ഞിരുന്നു.

"തന്റെ ചോറ്റുപട്ടാളത്തെ ഉപയോഗിച്ച് മുയീൻ അലി ശിഹാബ് തങ്ങൾക്കെതിരെ മുസ്‌ലിം ലീഗ് നേതൃയോഗത്തിൽ നടപടി എടുക്കാമെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ ഭാവമെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും. ഇ.ഡിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ അദ്ദേഹം തന്നെ പാണക്കാട് കുടുംബത്തിലെ പലരുമായി സംസാരിച്ചതിന്റെ ശബ്ദരേഖകളുണ്ട്. അത് പുറത്തുവന്നാൽ അദ്ദേഹത്തിന് രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കേണ്ടി വരും," എന്നായിരുന്നു ജലീൽ പറഞ്ഞത്.

Also Read: കള്ളപ്പണ കേസ്: ലീഗിൽ പൊട്ടിത്തെറി; ഹൈദരലി തങ്ങൾ ഇന്ന് ഇഡിക്ക്‌ മുന്നിൽ ഹാജരാവില്ല

Kt Jaleel Pk Kunhalikkutty Muslim League

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: