scorecardresearch

കള്ളപ്പണകേസ്: ഇഡിക്ക് മുന്നില്‍ ഹാജരാകാന്‍ കുഞ്ഞാലിക്കുട്ടി സാവകാശം തേടി

എ.ആര്‍ നഗര്‍ സഹകരണ ബാങ്കിനെ മറയാക്കി കള്ളപ്പണം വെളുപ്പിക്കലാണ് കുഞ്ഞാലിക്കുട്ടി ചെയ്യുന്നതെന്നാണ് കെ.ടി ജലീല്‍ ആരോപിച്ചിരുന്നത്

എ.ആര്‍ നഗര്‍ സഹകരണ ബാങ്കിനെ മറയാക്കി കള്ളപ്പണം വെളുപ്പിക്കലാണ് കുഞ്ഞാലിക്കുട്ടി ചെയ്യുന്നതെന്നാണ് കെ.ടി ജലീല്‍ ആരോപിച്ചിരുന്നത്

author-image
WebDesk
New Update
PK kunhalikkutty, ED, Kerala News

കൊച്ചി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നില്‍ ഹാജരാകുന്നതിന് സാവകാശം തേടി പി.കെ. കുഞ്ഞാലിക്കുട്ടി എംഎല്‍എ. നാളെ രാവിലെ ഹാജരാകാനായിരുന്നു കുഞ്ഞാലിക്കുട്ടിക്ക് നോട്ടീസ് നല്‍കിയിരുന്നത്. കുഞ്ഞാലിക്കുട്ടി ആരോപണ വിധേയനായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കെ.ടി ജലീല്‍ എംഎല്‍എ മൊഴി നല്‍കിയതിന് പിന്നാലെയാണ് ഇഡി നോട്ടീസ് നല്‍കിയത്.

Advertisment

കള്ളപ്പണം വെളുപ്പിക്കൽ സംബന്ധിച്ച്, മുസ്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി എംഎൽഎയെ നാളെയും മകൻ ആഷിഖിനെ ഏഴാം തിയതിയും ഇഡി വിളിപ്പിച്ചതായാണ് താൻ മനസിലാക്കുന്നത്. ഇരുവർക്കുമെതിരായ സാമ്പത്തിക തട്ടിപ്പ് ആരോപണത്തിൽ ഇഡിക്കു തെളിവുകളും രേഖകളും കൈമാറി. ഇഡി ആവശ്യപ്പെട്ട കുറച്ച് രേഖകള്‍ കൂടി സംഘടിപ്പിച്ച് നല്‍കുമെന്നും ജലീൽ പറഞ്ഞു.

രാവിലെ 10.45 ഓടെ ഇഡി ഓഫീസിലെത്തിയ ജലീൽ വൈകിട്ട് നാലോടെയാണു പുറത്തിറങ്ങിയത്. ചന്ദ്രികയിലെ 10 കോടിയുടെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഇഡിയുടെ അന്വേഷണം നടക്കുകയാണ്.

നേരത്തെ മലപ്പുറം എആർ നഗറിലെ സഹകരണ ബാങ്കിൽ കുഞ്ഞാലിക്കുട്ടിക്കും മകനും കള്ളപ്പണ നിക്ഷേപമുണ്ടെന്ന് ജലീൽ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ, എആർ നഗർ ബാങ്ക് വിഷയം ഇപ്പോൾ വന്നിട്ടില്ലെന്നും അന്വേഷണ റിപ്പോർട്ട് സംബന്ധിച്ച വിവരങ്ങൾ ലഭിച്ച ശേഷം മാധ്യമങ്ങളെ കാണുമെന്നും ജലീൽ പറഞ്ഞു.

Advertisment

എആര്‍ നഗര്‍ സഹകരണ ബാങ്കിനെ മറയാക്കി കള്ളപ്പണം വെളുപ്പിക്കലാണ് കുഞ്ഞാലിക്കുട്ടി ചെയ്യുന്നതെന്നാണ് കെ.ടി.ജലീല്‍ ആരോപിച്ചിരുന്നത്. എആര്‍ നഗര്‍ സഹകരണ ബാങ്കില്‍ കുഞ്ഞാലിക്കുട്ടിക്ക് 300 കോടി കള്ളപ്പണമുണ്ട്. ബാങ്ക് സെക്രട്ടറിയായ ഹരികുമാര്‍ കുഞ്ഞാലിക്കുട്ടിയുടെ സഹായിയാണെന്നും ജലീല്‍ മുന്‍പ് ആരോപണം ഉയര്‍ത്തിയിരുന്നു.

മറ്റു പലരുടെയും സാമ്പത്തിക വിവരങ്ങളെക്കുറിച്ച് ഇഡി ചോദിച്ചതായും അവയ്ക്കെല്ലാം കഴിയും പോലെ മറുപടി നൽകിയിട്ടുണ്ടെന്നും ജലീൽ പറഞ്ഞു.

Also read: സ്കൂളുകൾ തുറക്കുന്നത് പരിഗണിക്കും; വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

Kt Jaleel

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: