തിരുവനന്തപുരം: ലോകായുക്ത തനിക്കെതിരെ നടത്തിയ വിമർശനത്തിന് മറുപടിയുമായി മുൻ മന്ത്രി കെ.ടി.ജലീൽ. പട്ടി എല്ലിൻ കഷ്ണവുമായി ഗുസ്‌തി തുടരട്ടെ എന്ന പരാമർശത്തിനാണ് ജലീലിന്റെ മറുപടി. പന്നികൾക്കല്ലെങ്കിലും എല്ലിൻ കഷ്ണങ്ങളോട് പണ്ടേ താൽപര്യമില്ല. പണ്ടേക്കുപണ്ടേ മനുഷ്യ വിസർജ്ജ്യത്തോടാണല്ലോ പഥ്യമെന്ന് ജലീൽ ഫെയ്‌സ്‌ബുക്കിൽ കുറിച്ചു. അതിൽ കിടന്ന് ഗുസ്തി പിടിച്ച് പുളയാനാണ് അവയ്ക്ക് എപ്പോഴും ഇഷ്ടമെന്നായിരുന്നു പരിഹാസം.
അദ്ധ്വാനിച്ച് തിന്നുന്ന ഏർപ്പാട് പന്നികൾക്കില്ലെന്നും മറ്റുള്ളവർ ഉണ്ടാക്കിയത് നശിപ്പിച്ച് അകത്താക്കലാണ് സ്വഭാവമെന്നും ജലീൽ വിമർശിച്ചു. കാട്ടുപന്നികൾക്ക് ശുപാർശ മാത്രമാണ് ശരണം. കൊളീജിയം കർഷകർ സൂക്ഷിക്കണമെന്നും ജലീൽ പോസ്റ്റിൽ പരിഹസിച്ചു.
എല്ല് കടിച്ച പട്ടിയുടെ കഥ പറഞ്ഞ് ലോകായുക്ത ജലീലിനെ വിമർശിച്ചിരുന്നു. അതിനാണ് ജലീൽ മറുപടി നൽകിയിരിക്കുന്നത്.
Also Read: പാളം തെറ്റിയ ബോഗികൾ നീക്കി; ട്രെയിൻ ഗതാഗതം ഉടൻ പുനഃസ്ഥാപിക്കും