കൊച്ചി: മന്ത്രി കെ.ടി.ജലീലിന് കസ്റ്റംസ് നോട്ടീസ്. തിങ്കളാഴ്‌ച കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. യുഎഇ കോൺസുലേറ്റ് വഴി ഖുർആൻ വിതരണം ചെയ്‌ത കേസിലാണ് നോട്ടീസ്. നികുതി ഇളവിലൂടെ കൊണ്ടുവന്ന ഖുർആൻ വിതരണം ചെയ്‌തത് ചട്ടലംഘനമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ജലീലിനെതിരെ അന്വേഷണം ആരംഭിച്ചത്. ജലീലിനെ നേരത്തെ എൻഐഎ ചോദ്യം ചെയ്‌തിരുന്നു.
Read Also: തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാർഥി നിർണയം ഉടൻ പൂർത്തിയാക്കാൻ എൽഡിഎഫ്
അതേസമയം, താൻ തെറ്റൊന്നും ചെയ്‌തിട്ടില്ലെന്നാണ് ജലീലിന്റെ നിലപാട്. ഒരു മുടിനാരിഴ പോലും തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോധ്യമുളളതുകൊണ്ടാണ് ആരെയും കൂസാതെ മുന്നോട്ടുപോകാന്‍ കഴിയുന്നതെന്ന് ജലീൽ നേരത്തെ പറഞ്ഞിരുന്നു. സിപിഎമ്മും ഇടതുമുന്നണിയും ജലീലിനെ പിന്തുണയ്‌ക്കുന്നു. ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ശക്തമായ പ്രതിഷേധങ്ങൾ നടത്തിയെങ്കിലും ജലീൽ രാജിവയ്‌ക്കേണ്ട ആവശ്യമില്ലെന്നായിരുന്നു മുഖ്യമന്ത്രി അടക്കമുള്ളവരുടെ നിലപാട്.