scorecardresearch

മലപ്പുറത്തെ ബാങ്കിൽ 300 കോടി കള്ളപ്പണം; കുഞ്ഞാലിക്കുട്ടിയുടെ അഴിമതിപ്പണമെന്ന് ജലീൽ

കണ്ടെത്തിയെന്നും ജലീൽ പറഞ്ഞു

കണ്ടെത്തിയെന്നും ജലീൽ പറഞ്ഞു

author-image
WebDesk
New Update
Kunhalikkutty, KT Jaleel, Cooperative Bank, കുഞ്ഞാലിക്കുട്ടി, കെടി ജലീൽ, ie malayalam

മലപ്പുറം: മലപ്പുറം ജില്ലയിലെ എആർ നഗർ സർവീസ് സഹകരണ ബാങ്കിൽ 300 കോടി രൂപയുടെ കള്ളപ്പണ നിക്ഷേപം കണ്ടെത്തിയെന്നും ഇത് മുഴുവൻ പികെ കുഞ്ഞാലിക്കുട്ടിയുടെ അഴിമതിപ്പണമാണെന്നും കെടി ജലീൽ എംഎൽഎ. മുസ്‍ലിം ലീഗിന്റെ നിയന്ത്രണത്തിലുള്ളതാണ് എആർ നഗർ സർവീസ് സഹകരണ ബാങ്ക്. അവിടെ സഹകരണ വകുപ്പ് നടത്തിയ പരിശോധനയിൽ കള്ളപ്പണ നിക്ഷേപം കണ്ടെത്തിയതായി കെടി ജലീൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Advertisment

സഹകരണ വകുപ്പിന്റെ ഇടക്കാല റിപ്പോർട്ടിലാണ് ഈ കണ്ടെത്തലുള്ളത്. ഒരാഴ്ചയ്ക്കകം അന്തിമ റിപ്പോർട്ട് ജോയിന്റ് റജിസ്ട്രാർക്കു നൽകുമെന്ന് ജലീൽ വ്യക്തമാക്കി.

ഇതു മുഴുവൻ പികെ കുഞ്ഞാലിക്കുട്ടിയുടെ അഴിമതിപ്പണമാണെന്നു ജലീൽ ആരോപിച്ചു. ബാങ്കിന്റെ മുൻ സെക്രട്ടറിയും ഇപ്പോൾ എക്സിക്യുട്ടിവ് ഡയറക്ടറുമായ ഹരികുമാറാണു കള്ളപ്പണ നിക്ഷേപത്തിനു കുഞ്ഞാലിക്കുട്ടിയെ സഹായിച്ചതെന്നും ജലീൽ ആരോപിച്ചു.

Read More: മരംമുറി: എന്തന്വേഷണമാണ് നടക്കുന്നതെന്ന് സർക്കാരിനോട് ഹൈക്കോടതി; രൂക്ഷ വിമർശം

Advertisment

"സത്യം ഓരോന്നായി പുറത്തുവരുന്ന സാഹചര്യത്തിൽ ഹരികുമാറിനെ അപായപ്പെടുത്താൻ നീക്കം നടന്നേക്കാം. ഹരികുമാറിനു സംരക്ഷണം നൽകണം," ജലീൽ പറഞ്ഞു.

ബാങ്കിൽ 71 ആളുകളുടെ പേരിൽ വ്യാജരേഖയുണ്ടാക്കി നിക്ഷേപം നടത്തിയെന്നു സഹകരണ വകുപ്പ് കണ്ടെത്തിയെന്നും ജലീൽ പറഞ്ഞു. തന്റെ പേരിൽ തുടങ്ങിയ അക്കൗണ്ടിൽ 80 ലക്ഷം രൂപയുടെ കള്ളപ്പണം ബാങ്ക് അധികൃതർ നിക്ഷേപിച്ചതായി ഒരു അങ്കണവാടി അധ്യാപിക തിരൂരങ്ങാടി പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ജലീൽ പറഞ്ഞു.

"അങ്കണവാടിക്ക് ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് സഹായം കിട്ടാനെന്ന പേരിൽ തുടങ്ങിയ അക്കൗണ്ടിലേക്കാണ് കള്ളപ്പണം നിക്ഷേപിച്ചത്. ആദായനികുതി വകുപ്പിന്റെ നോട്ടിസ് ലഭിച്ചപ്പോഴാണ‌ു തന്റെ അക്കൗണ്ടിൽ 80 ലക്ഷം രൂപയുണ്ടെന്നു അധ്യാപിക അറിഞ്ഞത്," ജലീൽ പറഞ്ഞു.

ead More: ഡോളർ കടത്ത് കേസ്: സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം; പുറത്ത് ‘അഴിമതി വിരുദ്ധ മതിൽ’

കണ്ണൂർ സ്വദേശിയായ മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ അബ്ദുൽഖാദർ മൗലവിയുടെ പേരിൽ 50 ലക്ഷം രൂപയുടെ നിക്ഷേപം മലപ്പുറത്തെ എആർ നഗർ ബാങ്കിലുണ്ടെന്നും ഈ നിക്ഷേപം പിന്നീട് മറ്റൊരാളുടെ പേരിലേക്കു മാറ്റിയെന്നും ജലീൽ ആരോപിച്ചു.

Kt Jaleel

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: