തിരുവനന്തപുരം: യുഡിഎഫിന്റെ പടയൊരുക്കം ജാഥയുടെ സമാപന ചടങ്ങിനിടെ കെഎസ്‍‌യു പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. സെക്രട്ടറിയേറ്റ് പരിസരത്ത് നടന്ന സംഘർഷത്തിൽ രണ്ട്  കെഎസ്‌യു പ്രവർത്തകർക്ക് കുത്തേറ്റു. കെഎസ്‌യു തിരുവനന്തപുരം ജില്ല ഭാരവാഹികളായ അദേഷ്, നജീം എന്നിവർക്കാണ് കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വ്യക്തിവൈരാഗ്യവും ഗ്രൂപ്പ് പോരുമാണ് സംഘർഷത്തിൽ കലാശിച്ചത്. കെഎസ്‌യു സംസ്ഥാന സെക്രട്ടറി നബീലാണ് ഇവരെ കുത്തിയതെന്ന് പരാതി ഉയർന്നിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ