സംഘടനാ തിരഞ്ഞെടുപ്പിനിടെ കെഎസ്‍യു പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് അടികൂടി; കൊച്ചിയില്‍ കല്ലേറും ലാത്തിച്ചാര്‍ജും

തിരഞ്ഞെടുപ്പ് അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെ വാഹനങ്ങളില്‍ എത്തിയ ചിലര്‍ വോട്ട് ചെയ്യാന്‍ ശ്രമിച്ചു. ഇതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. ഇരു കൂട്ടരും തമ്മിലുളള സംഘര്‍ഷം നഗരത്തിലേക്ക് വ്യാപിച്ചു

പ്രതീകാത്മക ചിത്രം

കൊച്ചി: കെഎസ്‌യു എറണാകുളം ജില്ലാ കമ്മിറ്റി സംഘടനാ തിരഞ്ഞെടുപ്പിടെ കെഎസ്‌യു പ്രവർത്തകർ ഏറ്റുമുട്ടി. ചേരിതിരിഞ്ഞ് അടികൂടിയ എ-ഐ പ്രവര്‍ത്തകരെ നീക്കാന്‍ പൊലീസ് ലാത്തിച്ചാര്‍ജ് പ്രയഗിച്ചു. സംഘർഷം റോഡിലേക്കും നീണ്ടതിനെ തുടർന്നാണ് പൊലീസ് ലാത്തി വീശിയത്.

സംഘടന തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടര്‍ പട്ടികയില്‍ പേരില്ലാത്ത ആള്‍ വോട്ട് ചെയ്യാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. തിരഞ്ഞെടുപ്പ് അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെ വാഹനങ്ങളില്‍ എത്തിയ ചിലര്‍ വോട്ട് ചെയ്യാന്‍ ശ്രമിച്ചു. ഇതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. ഇരു കൂട്ടരും തമ്മിലുളള സംഘര്‍ഷം നഗരത്തിലേക്ക് വ്യാപിച്ചു.

ചേരിതിരിഞ്ഞ പ്രവര്‍ത്തകര്‍ അന്യോന്യം കല്ലെറിയുകയും പൊലീസിന് നേര്‍ക്കും കല്ലേറ് നടത്തി. രാവിലെ പത്തു മണിക്കാണ് തിരഞ്ഞെടുപ്പ് ആരംഭിച്ചത്. തുടര്‍ന്ന് വോട്ടെണ്ണല്‍ നടക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ ചില കെഎസ്‍യു പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം സംഘടനാ തിരഞ്ഞെടുപ്പിനിടെ കണ്ണൂരിലും കെഎസ്‍യു പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് പോരടിച്ചിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Ksu workers fight each other in kochi

Next Story
‘പിങ്ക് പൊലീസിനെ വിളിച്ചാല്‍ കിട്ടുന്നത് അവിടെയും ഇവിടെയും’; ബിഎസ്എന്‍എല്‍ ഉത്തരവാദിത്തം കാണിക്കണമെന്ന് ലോക്‌നാഥ് ബെഹ്റloknath behera, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com