തിരുവനന്തപുരം: കെഎസ്‌യു സംസ്ഥാന വ്യാപകമായി ചൊവ്വാഴ്ച വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. സെക്രട്ടറിയേറ്റ് മാർച്ചിനിടെ കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകര്‍ക്ക് നേരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ബന്ദ്.

യൂണിവേഴ്സിറ്റി കോളേജ് വിഷയത്തിൽ നിരാഹാര സമരത്തിലായിരുന്ന കെഎസ്‌യു നേതാക്കൾക്ക് പിന്തുണ അറിയിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ വ്യാപക സംഘർഷമുണ്ടായിരുന്നു. മാര്‍ച്ചിനിടെ പ്രവര്‍ത്തകരെ പൊലീസ് തടയുകയും സംസ്ഥാന അധ്യക്ഷൻ കെ.എം.അഭിജിത്തിന്‍റെ നിരാഹാര പന്തലിന് നേരെ കണ്ണീർവാതകം എറിയുകയും ചെയ്തിരുന്നു.

അതേസമയം, കനത്ത മഴയെത്തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ കാസർകോട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിൽ കനത്ത മഴ തുടരുന്നതിനാൽ സ്കൂളുകൾക്ക് ഇന്നും അവധിയായിരുന്നു. അംഗനവാടികൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾക്കും ചൊവ്വാഴ്ചത്തെ അവധി ബാധകമായിരിക്കുമെന്നും കലക്ടർ ഉത്തരവിട്ടിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.