മലപ്പുറം: തൃശൂര്‍ ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നൗഷാദ് കൊല്ലപ്പെട്ട സംഭവത്തില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കെ‌എസ്‌യു മലപ്പുറം ജില്ലാ പ്രസിഡന്റ്. നൗഷാദിനെ അടക്കം നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിയത് വര്‍ഗീയ സംഘടനയായ എസ്‌ഡിപിഐ സംഘടനയില്‍ പെട്ടവരാണെന്ന് ഉറക്കെ പറയണമെന്ന് കെ‌എസ്‌യു മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

വെട്ടുകൊണ്ടവര്‍ എസ്‌ഡിപിഐ പ്രവര്‍ത്തകരാണ് വെട്ടിയതെന്ന് മൊഴി നല്‍കിയിട്ടുണ്ട്. നൗഷാദ് പാര്‍ട്ടിക്കുവേണ്ടി രക്തസാക്ഷിയായതാണ്. ഇതില്‍ പ്രതികരിക്കണം. ശക്തമായി പ്രതിഷേധിക്കണം. അത് പ്രവര്‍ത്തകരുടെ വികാരമാണ്. കൊന്നത് എസ്‌ഡിപിഐക്കാര്‍ ആണെന്ന് കെപിസിസി അധ്യക്ഷന്‍ എന്ന നിലയില്‍ ഉറക്കെ പറയണം. പ്രവര്‍ത്തകരെ സംരക്ഷിക്കണമെന്ന അഭ്യര്‍ത്ഥനയോടെയാണ് ഇക്കാര്യം പറയുന്നതെന്നും ഹാരിസ് മുതൂര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

കോൺഗ്രസ് എംഎൽഎ അനിൽ അക്കര നേരത്തെ കൊലപാതകവുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്ക് പോസ്റ്റിട്ടിരുന്നു. കൊലപാതകത്തില്‍ സിപിഎമ്മിന്റെ പങ്ക് അന്വേഷിക്കണമെന്ന് അനില്‍ അക്കര ആവശ്യപ്പെടുകയായിരുന്നു. സിപിഎമ്മിന്റെ അറിവില്ലാതെയും പങ്കില്ലാതെയും നൗഷാദിനെ ആര്‍ക്കും കൊല്ലാന്‍ സാധിക്കില്ല എന്നാണ് അനില്‍ അക്കര ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍, കൊലപാതകത്തിനു പിന്നില്‍ എസ്.ഡി.പി.ഐ ആണെന്ന് കോണ്‍ഗ്രസ് നേരത്തെ ആരോപിച്ചിരുന്നു.

Read Also: കോണ്‍ഗ്രസുകാരന്റെ കൊലപാതകം; സിപിഎമ്മിന്റെ പങ്ക് അന്വേഷിക്കണമെന്ന് അനില്‍ അക്കര

വെ​ട്ടേ​റ്റു ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ നൗഷാദ് ഇ​ന്ന് രാ​വി​ലെ​യാ​ണ് മ​രി​ച്ച​ത്. കോ​ണ്‍​ഗ്ര​സിന്റെ ബൂ​ത്ത് പ്ര​സി​ഡന്റ് കൂ​ടി​യാ​യ പു​തു​വീ​ട്ടി​ൽ നൗ​ഷാ​ദ് ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് പു​ന്ന സെ​ന്ററിൽ വച്ച് നൗ​ഷാ​ദ് ഉ​ൾ​പ്പെ​ടെ നാ​ലു പേ​ർ​ക്ക് വെ​ട്ടേ​ൽ​ക്കു​ക​യാ​യി​രു​ന്നു. മ​റ്റ് മൂ​ന്നു പേ​രും തൃ​ശൂ​ർ എ​ലൈ​റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇവർ അപകടനില തരണം ചെയ്തിട്ടുണ്ട്.

എസ്‌ഡിപിഐ, പോ​പ്പു​ല​ർ ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​രാ​ണ് ഇ​വ​രെ ആ​ക്ര​മി​ച്ച​തെ​ന്ന് കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ച്ചു​വെ​ങ്കി​ലും എ​സ്‌ഡിപി‌ഐ ഇ​ത് നി​ഷേ​ധി​ച്ചി​രു​ന്നു. നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ നൗ​ഷാ​ദി​ന് ഒ​ട്ടേ​റെ ശ​ത്രു​ക്ക​ളു​ണ്ട്. അ​വ​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് എ​സ്‌ഡി‌പിഐ പറയുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.