തിരുവനന്തപുരം: കെഎസ്‌യു ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും. കേരള സർവകലാശാല, പിഎസ്‌സി പരീക്ഷാ ക്രമക്കേടുകളിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടാണ് കെഎസ്‌യു സമരം. പ്രതിപക്ഷ നേതാക്കൾ ഇന്ന് വീണ്ടും ഗവർണറെ കാണും. രാവിലെ പത്ത് മണിക്കാണ് കൂടിക്കാഴ്ച. വിഷയത്തില്‍ കെഎസ്‌‌യു, യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം തുടരുകയാണ്. സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു.

കോളേജില്‍ നിന്നും ഉത്തരക്കടലാസ് പിടിച്ചെടുത്ത സംഭവത്തില്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണ സംഘത്തെ ഇന്ന് രൂപീകരിക്കും. യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസില്‍ കസ്റ്റഡിയിലുള്ള മുഖ്യപ്രതികളായ ശിവരഞ്ജിത്തിനെയും നസീമിനെയും രാവിലെ കോളേജിലെത്തിച്ച് തെളിവെടുപ്പ് നടത്തും. കസ്റ്റഡി കാലാവധി ഇന്ന് അസാനിക്കുന്നതിനാല്‍ വൈകിട്ടോടെ ഇവരെ കോടതിയില്‍ ഹാജരാക്കും. മൂന്ന് ദിവസത്തേക്കായിരുന്നു പ്രതികളെ പൊലീസിന് കസ്റ്റഡിയില്‍ ലഭിച്ചിരുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.