വ്യത്യസ്തമായ സമരങ്ങൾക്ക് പേരുകേട്ട വിദ്യാർഥി സംഘടനയാണ് കേരള സ്റ്റുഡന്റ്സ് യൂണിയൻ. എന്നാൽ തലസ്ഥനത്ത് ഇന്ന് കെസ്എസ്‌യു പ്രവർത്തകർ പുറത്തെറുത്ത സമരമുറ കാഴ്ചക്കാരിൽ ചിരി ഉളവാക്കി. മെഡിക്കൽ പിജി സീറ്റുകളിലെ ഫീസ് വർധനയ്ക്ക് എതിരെ പ്രതിഷേധിച്ച് ആരോഗ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനായിരുന്നു കെസ്എസ്‌യു പ്രവർത്തകരുടെ പദ്ധതി. തിരുവനന്തപുരം പ്രസ് ക്ലബിൽ എത്തിയ മന്ത്രിയെ 5 പ്രവർത്തകർ ചേർന്ന് കരിങ്കൊടി കാണിക്കുകയും ചെയ്തു. മന്ത്രി പ്രസ് ക്ലബിലേക്ക് കയറുകയും ചെയ്യുതു. അപ്പോഴാണ് പൊലീസ് വാഹനത്തിന്റെ ഹോൺ ശബ്ദം കേൾക്കുന്നത്. പെട്ടെന്ന് കെഎസ്‌യു നേതാക്കൾ മുദ്രാവാക്യം വിളി നിർത്തി പിന്നോട്ട് ഓടി. കോഴിക്കോട് എംഎസ്എഫ് നേതാവ് ഷറഫുദ്ദീൻ ജിഫ്രി തങ്ങളുടെ ഓട്ടത്തിനെ അനുസ്മരിപ്പിക്കുന്ന ഓട്ടമാണ് കെഎസ്‌യു പ്രവർത്തകർ നടത്തിയത്. എന്നാൽ മന്ത്രി ജി.സുധാകരന്റെ അകമ്പടി വാഹനത്തിന്റെ ശബ്ദം കേട്ടാണ് ഇവർ ഓടിയത്.


വിഡിയോ കടപ്പാട് : മീഡിയവൺ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.