കൊല്ലം: പ്രവർത്തകർക്ക് നേരെയുള്ള പൊലീസ് ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് കെഎസ്‌യു നാളെ കൊല്ലം ജില്ലയിൽ വിദ്യാഭ്യാസ ബന്ദ് നടത്തും. വിദ്യാർഥിനി സ്കൂൾ കെട്ടിടത്തിൽനിന്ന് ചാടി മരിച്ച സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കെഎസ്‌യു നടത്തിയ മാർച്ചിന് നേരെ ഇന്ന് ലാത്തിച്ചാർജ് നടന്നിരുന്നു. വിദ്യാർഥിനി മരിച്ച സംഭവത്തിലെ കുറ്റക്കാർക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് മാർച്ച് നടത്തിയത്. പൊലീസ് നടപടിയിൽ നിരവധി കെഎസ്‌യു പ്രവർത്തകർക്ക് പരിക്കേറ്റു.

എസ്.എഫ്.ഐ പ്രവർത്തകർ നടത്തിയ മാർച്ചിലും വ്യാപക സംഘർഷമാണ് ഉണ്ടായത്. പ്രവർത്തകർ സ്ക്കൂൾ അടിച്ചു തകർത്തു. സംഘർഷത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കും മാധ്യമപ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. വിദ്യാർഥിനിയുടെ മരണത്തിൽ 2 അധ്യാപികമാർക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയിട്ടുണ്ട്.​ എന്നാൽ ഇവർ 2 പേരും ഒളിവിലാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ