scorecardresearch

വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; കൊല്ലത്ത് നാളെ വിദ്യാഭ്യാസ ബന്ദ്

വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതിന് ഉത്തരവാദി മാനേജ്‌മെന്റ് ആണെന്ന് ആരോപിച്ചാണ് ബന്ദ്.

വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതിന് ഉത്തരവാദി മാനേജ്‌മെന്റ് ആണെന്ന് ആരോപിച്ചാണ് ബന്ദ്.

author-image
WebDesk
New Update
വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; കൊല്ലത്ത് നാളെ വിദ്യാഭ്യാസ ബന്ദ്

കൊല്ലം: വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് കൊല്ലം ജില്ലയില്‍ നാളെ കെഎസ്‌യു, എബിവിപി സംഘടനകള്‍ വിഭ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതിന് ഉത്തരവാദി മാനേജ്‌മെന്റ് ആണെന്ന് ആരോപിച്ചാണ് ബന്ദ്.

Advertisment

കൊല്ലം ഫാത്തിമ മാതാ കോളേജിലെ ഒന്നാം വര്‍ഷ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ത്ഥിനിയായ രാഖി കൃഷ്ണയാണ് ആത്മഹത്യ ചെയ്തത്. കോളേജ് അധികൃതരുടെ സമ്മര്‍ദ്ദമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് കോളേജിന് മുന്നില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുകയും അധ്യാപകരെ തടഞ്ഞു വയ്ക്കുകയും ചെയ്തിരുന്നു. പരീക്ഷയില്‍ കോപ്പിയടിച്ചതിന് പിടികൂടിയതില്‍ മനംനൊന്താണ് ആത്മഹത്യയെന്നാണ് കോളേജ് അധികൃതര്‍ പറയുന്നത്.

കോപ്പിയടിച്ചെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥിനിയെ കോളേജ് അധികൃതര്‍ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും ഇതേ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്നുമാണ് ആരോപണം. സ്വയംഭരണാവകാശമുള്ള കോളേജിലെ സെമസ്റ്റര്‍ പരീക്ഷയ്ക്കിടെ രാഖി കോപ്പിയടിച്ചെന്ന് അധ്യാപിക ആരോപിക്കുകയും കോപ്പിയടി തടയാനുള്ള സ്‌ക്വാഡിന് മുന്നില്‍ ഹാജരാക്കുകയും ചെയ്തിരുന്നു.

സ്‌ക്വാഡും മറ്റ് അധ്യാപകരും ചേര്‍ന്ന് രാഖിയെ മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും ഇതേത്തുടര്‍ന്ന് കോളേജില്‍ നിന്നും ഇറങ്ങി ഓടിയ വിദ്യാര്‍ത്ഥിനി ട്രെയിനിനു മുന്നില്‍ ചാടുകയായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. എസ്എന്‍ കോളേജിന് മുന്നില്‍ വച്ചാണ് തീവണ്ടിക്ക് മുന്നിലേക്ക് വിദ്യാര്‍ത്ഥിനി ചാടിയത്.

Kollam Ksu Suicide Abvp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: