/indian-express-malayalam/media/media_files/uploads/2017/05/ksrtc2.jpg)
തിരുവനന്തപുരം: കാൽ നൂറ്റാണ്ടിന് ശേഷം സ്വന്തം വരുമാനത്തിൽ നിന്ന് ശമ്പളം നൽകാനൊരുങ്ങുകയാണ് കെഎസ്ആർടിസി. ജനുവരി മാസത്തെ ശമ്പളം സ്വന്തം വരുമാനത്തിൽ നിന്ന് തന്നെ നൽകാനാണ് തീരുമാനം. 31270 സ്ഥിര ജീവനക്കാരും 3926 എംപാനൽ ജീവനക്കാരുമുള്ള കെഎസ്ആർടിസിക്ക് ഒരു മാസം പൂർണമായി ശമ്പളം നൽകാനായി വേണ്ടത് 90 കോടി രൂപയാണ്.
ശബരിമല സർവ്വീസാണ് കെഎസ്ആർടിസിക്ക് നേട്ടമുണ്ടാക്കിയെതെന്നാണ് വിലയിരുത്തൽ. ഇത്തവണ നിലയ്ക്കൽ വരെ മാത്രമേ സ്വകാര്യ വാഹനങ്ങൾ അനുവദിച്ചിരുന്നുള്ളു. അവിടെ നിന്ന് തീർത്ഥാടകർ പമ്പയിലെത്താൻ കെഎസ്ആർടിസിയെയാണ് ആശ്രയിച്ചത്. മണ്ഡല- മകരവിളക്കു കാലത്ത് കെഎസ്ആര്‍ടിസി റെക്കോര്‍ഡ് വരുമാനമാണ് സ്വന്തമാക്കിയത്.
ഈ സീസണില്‍ 45.2 കോടി രൂപ വരുമാനമായി ലഭിച്ചു. പമ്പ-നിലയ്ക്കല്‍ സര്‍വീസില്‍നിന്ന് 31.2 കോടി രൂപയും, ദീര്‍ഘദൂര സര്‍വീസുകളില്‍നിന്ന് 14 കോടി രൂപയും വരുമാനമായി ലഭിച്ചു. കഴിഞ്ഞ വര്‍ഷത്തെ വരുമാനം 15.2 കോടി രൂപയായിരുന്നു. ഡബിൾ ഡ്യൂട്ടി സമ്പ്രദായം നിർത്തലാക്കി. എം പാനല്‍ ജീവനക്കാരെ പിരിച്ചു വിട്ടതും അതിന് പിന്നാലെ സര്‍വ്വീസുകള്‍ വെട്ടിച്ചുരുക്കിയതും കെഎസ്ആർടിസിയുടെ വരുമാനം വർദ്ധിക്കാൻ കാരണമായി.
നേരത്തെ സർക്കാരിൽ നിന്ന് ലഭിച്ചിരുന്ന 20 മുതൽ 50 കോടി രൂപയുടെ ധനസഹായം ഉപയോഗിച്ചായിരുന്നു ശമ്പളം നൽകിയിരുന്നത്. അതിന് മുമ്പ് ബാങ്കുകളിൽ നിന്ന് 50 കോടി രൂപയ്ക്ക് മുകളിൽ തുക വായ്പയെടുത്തുമായിരുന്നു കോർപ്പറേഷനിൽ മാസ ശമ്പളം നൽകിയിരുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.