തിരുവനന്തപുരം: ജനുവരി 24ന് സംയുക്ത തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ചിരിക്കുന്ന വാഹനപണിമുടക്കിൽ കെഎസ്ആർടിസിയിലെ ഇടതു യൂണിയനുകൾ പങ്കെടുക്കും. സിഐടിയു, എഐടിയുസി സംഘടനകൾ ഇതുസംബന്ധിച്ച നോട്ടീസ് നൽകി.

ഇന്ധന വില വർധനവിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. സ്വകാര്യ ബസുകൾ, ഓട്ടോറിക്ഷകൾ, ചരക്ക്-ടാങ്കർ ലോറികൾ തുടങ്ങിയവ പണിമുടക്കിൽ പങ്കെടുക്കും. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക് നടത്തുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ