കൊച്ചി: കെഎസ്ആർടിസിയിൽനിന്നും പിരിച്ചുവിട്ടതിനെതിരെ ഹൈക്കോടതിയെ സമീപിച്ച താൽക്കാലിക ജീവനക്കാർക്ക് തിരിച്ചടി. പിരിച്ചുവിട്ടതിനെ ചോദ്യം ചെയ്ത് ജീവനക്കാർ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. കെഎസ്ആർടിസിയിലെ ഒഴിവുകൾ പിഎസ്‌സി വഴി നികത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

അതേസമയം, പിരിച്ചു വിട്ട ജീവനക്കാർ സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തുന്ന അനിശ്ചിതകാല സമരം 15-ാം ദിവസത്തിലേക്ക് കടന്നു. പിരിച്ചു വിട്ടവരെ തിരിച്ചെടുക്കുംവരെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് സമരക്കാർ. സ്ത്രീകളും കുട്ടികളും അടക്കമുള്ളവരാണ് സമരത്തിൽ പങ്കെടുക്കുന്നത്.

എംപാനൽ ജീവനക്കാരെ പിരിച്ചുവിട്ട് പിഎസ്‌സി റാങ്ക് ലിസ്റ്റിലുളളവർക്ക് നിയമനം നൽകണമെന്ന ഹൈക്കോടതി നിർദേശത്തിന്റെ പശ്ചാത്തലത്തിലാണ് മൂവായിരത്തിലധികം പേർക്ക് ജോലി നഷ്ടമായത്. ഈ ഉത്തരവിനെതിരെയാണ് പിരിച്ചു വിടപ്പെട്ടവർ ഹൈക്കോടതിയെ സമീപിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.