/indian-express-malayalam/media/media_files/uploads/2021/05/ksrtc.jpg)
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് കെഎസ്ആർടിസി തൊഴിലാളി യൂണിയനുകൾ ഇന്ന് അർധരാത്രി മുതൽ പണിമുടക്കും. ശമ്പള പരിഷ്‌കരണം സംബന്ധിച്ച് ഗതാഗത മന്ത്രിയുമായി ഇന്നലെ നടത്തിയ ചർച്ചയും പരാജയപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം.
വിഷയം മുഖ്യമന്ത്രിയും ധനമന്ത്രിയുമായി ചർച്ച ചെയ്യാൻ കൂടുതൽ സാവകാശം തേടിയതോടെയാണ് യൂണിയനുകൾ പണിമുടക്കുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്. ബിഎംഎസ്, കെഎസ്ആർടിഇഎ യൂണിയനുകൾ 24 മണിക്കൂറും, ടിഡിഎഫ് 48 മണിക്കൂറുമാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
സ്കൂളുകൾ തുറന്നതും ശബരിമല സീസണും കണക്കിലെടുത്ത് സമരത്തിലേക്ക് പോകരുതെന്ന് സർക്കാർ അഭ്യർത്ഥിച്ചിരുന്നു. അടുത്ത മാസം ശമ്പളം വിതരണം ചെയ്യുന്നതിന് മുൻപായി ശമ്പള പരിഷ്‌കരണം ഉറപ്പാക്കാമെന്നും 24 മണിക്കൂറിനുള്ളിൽ തീരുമാനം വേണമെന്ന് നിർബന്ധം കാണിക്കരുതെന്നും ഗതാഗത മന്ത്രി പറഞ്ഞു. ശമ്പള സ്കെയിൽ അംഗീകരിക്കുകയാണെങ്കിൽ സർക്കാർ മാസം 30 കോടി രൂപ അധികമായി കണ്ടെത്തേണ്ടി വരുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
Also Read: പുതിയ ഇന്ധനവില പ്രാബല്യത്തിൽ; കേരളത്തിൽ പെട്രോളിന് 6.57 രൂപയും ഡീസലിന് 12.33 രൂപയും കുറഞ്ഞു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.