തിരുവനന്തപുരം: പെൻഷൻ നൽകാൻ പണമില്ലാത്ത സാഹചര്യത്തിൽ കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ രണ്ട് ഡിപ്പോകൾ പണയം വച്ചു. കൊല്ലത്തെ സഹകരണ ബാങ്കിൽ കായംകുളം, ഏറ്റുമാനൂർ ഡിപ്പോകളാണ് കെഎസ്ആർടിസി പണയം വച്ചത്.

ഇതുവഴി ലഭിച്ച 50 കോടി രൂപ കൊണ്ടാണ് പെൻഷൻ കൊടുത്തത്. ഇനിയും നാല് മാസത്തെ കുടിശിക ബാക്കിയുണ്ട്. 12 ശതമാനം പലിശ നിരക്കിലാണ് വായ്പയെടുത്തത്. സർക്കാർ ഗ്യാരന്റിയുടെ അടിസ്ഥാനത്തിലാണ് കടം വാങ്ങിയതെന്നും കോർപ്പറേഷൻ പ്രതികരിച്ചു.

ഇതോടെ കോർപ്പറേഷന്റെ സഞ്ചിത നഷ്ടം 8301 കോടിയിലെത്തിയിട്ടുണ്ട്. ഇനി വളരെ ചുരുക്കം ഡിപ്പോകളും ബസ് ടെർമിനലുകളും മാത്രമേ കോർപ്പറേഷന്റെ പക്കലുള്ളൂ. വായ്പകൾക്ക് ഉയർന്ന പലിശ നൽകുന്നതാണ് കെഎസ്ആർടിസിയുടെ നഷ്ടം ഉയർത്തുന്നത്. പെൻഷനും ശമ്പളത്തിനും മാത്രമായി ഇതുവരെ 1300 കോടി രൂപ കോർപ്പറേഷൻ വായ്പയായി മാത്രമെടുത്തിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ